*പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സെപ്തംബർ ഒന്നുമുതൽ പുതിയ നിയമം, വിമാനയാത്ര ഇനി കൂടുതൽ എളുപ്പമാകും*
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സെപ്തംബർ ഒന്നുമുതൽ എമിഗ്രേഷൻ നടപടികളിൽ സുപ്രധാന മാറ്റം. ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പേപ്പർ ബോർഡിംഗ് പാസ് (ഫിസിക്കൽ ബോർഡിംഗ് പാസ്) നിർബന്ധമല്ലെന്ന് എമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. ഫിസിക്കൽ ബോർഡിംഗ് പാസ് നിർബന്ധമായി ഹാജരാക്കുകയോ അതിൽ സ്റ്റാമ്പ് പതിപ്പിക്കുകയോ ചെയ്യുന്ന രീതി ഇനിമുതൽ ഉണ്ടാകില്ല. പകരം യാത്രക്കാർക്ക് മൊബൈൽ ഫോണിലോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലോ ഉള്ള ഇ-ബോർഡിംഗ് പാസ് കാണിച്ച് എമിഗ്രേഷൻ ക്ളിയറൻസ് നേടാം
മലപ്പുറം ന്യൂസ്.
രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പുതിയ സംവിധാനം സെപ്തംബർ ഒന്നുമുതൽ നിലവിൽ വരും. ബ്യൂറോ ഓഫ് എമിഗ്രേഷൻ ഇതിനുള്ള നിർദേശം അന്താരാഷ്ട്ര വിമാനത്താവള ഏജൻസികൾക്കും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനും നൽകിയിട്ടുണ്ട്. നിലവിൽ എമിഗ്രേഷൻ ക്ലിയറൻസിനായി യാത്രക്കാർ ഫിസിക്കൽ ബോർഡിംഗ് പാസ് ഹാജരാക്കുകയും ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.ഈ നടപടി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തെറ്റായ രീതിയിലുള്ള സ്റ്റാമ്പിംഗ് കാരണം ബോർഡിംഗ് പാസിലെ വിവരങ്ങൾ വായിക്കുന്നതിൽ പിഴവുകൾ സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നതിനെ തുടർന്നാണ് പുതിയ മാറ്റം. അതേസമയം, ഫിസിക്കൽ ബോർഡിംഗ് പാസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടർന്നും എമിഗ്രേഷൻ കൗണ്ടറിൽ ഹാജരാക്കാൻ സാധിക്കും. എന്നാൽ ഇവയിൽ ഇനി മുതൽ സ്റ്റാമ്പ് പതിക്കുന്ന രീതി ഒഴിവാക്കും. പുതിയ മാറ്റത്തെക്കുറിച്ച് ജീവനക്കാരെ ബോധവത്ക്കരിക്കുന്നതിനായി വിമാനത്താവള-വ്യോമയാന മേഖലയിലെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments