**കർഷകദിനം **
കാസറഗോഡ് : നഗരസഭ കൃഷിഭവൻ കർഷകദിനം, നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച്,നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഷാഹിന സലീമിന്റെ അധ്യക്ഷതയിൽ ബഹു. കാസറഗോഡ് എം എൽ എ ശ്രീ കല്ലട്ര മാഹിൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പത്ത് കർഷകരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. കൃഷി ഫീൽഡ് ഓഫീസർ ശ്രീ ശിവപ്രസാദ് കെ വി പദ്ധതി വിശദീകരണം നടത്തി,വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി സമീന മുജീബ് സ്വാഗതം ആശംസിച്ച പരിപാടിയിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീ കെ എം ഹനീഫ്, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീ ഹമീദ് ബെദിര,ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി മെഹറുന്നിസ, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീ ജാഫർ കമാൽ,വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീമതി വിദ്യശ്രീ എൻ ആർ, വാർഡ് കൗൺസിലർമാരായ ശ്രീ മധുകര, ശ്രീമതി ശാരദ, ശ്രീ അനിൽ ചെന്നിക്കര, നഗരസഭ പി എ ടു സെക്രട്ടറി അഷീഷ് ജി എസ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ ജയചന്ദ്രൻ കെ കർഷകദിനപരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments