*മഴക്കെടുതി" ദുരിതം അനുഭവിക്കുന്ന മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യണം"പിഡിപി.*
മഞ്ചേശ്വരം : ശക്തമായ മഴയിൽ ദുരിതം അനുഭവിക്കുന്ന മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണകിറ്റ് റേഷൻ കടകളിൽ വിതരണം ചെയ്യണമെന്ന് പിഡിപി " നിലവിൽ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് ഈ മാസം പത്താം തീയതി കിറ്റ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത് ദുരിതം അനുഭവിക്കുന്ന മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യണമെന്നാണ് പിഡിപി ആവശ്യപ്പെടുന്നത്! മഞ്ചേശ്വരം മണ്ഡലത്തിലെ തീര പ്രദേശങ്ങളായ കുമ്പള മംഗൽപാടി മഞ്ചേശ്വരം പഞ്ചായത്തിലെ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾ ഒരുപാടുണ്ട് മലയോര പ്രദേശങ്ങളായ പുത്തികെ മീഞ്ച പഞ്ചായത്തിലും ദുരിതം അനുഭവിക്കുന്നവർ ഉണ്ടാകാം റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സന്ദർശിച്ച് വേണ്ട ഇടപെടൽ നടത്തണം പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ച ഫണ്ടിൽ നിന്നും കേരളത്തെ ഒഴിവാക്കിയതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും പലജില്ലകളിലും പല പ്രദേശങ്ങളിലും ശക്തമായ മഴയിൽ ദുരിതം അനുഭവിക്കുന്നവർ ഉണ്ട് സർക്കാർ അവർക്ക് വേണ്ടി വേണ്ടതെല്ലാം ചെയ്യണമെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പ്രസിഡണ്ടും കൂടിയായ എസ് എം ബഷീർ അഹ്മദ് റസ്വി പാർട്ടി പ്രവാസി സംഘടനയായ പി സി എഫ് യുഎഇ നാഷണൽ കമ്മിറ്റി മുൻ സെക്രട്ടറി പി എം ഖാലിദ് ബമ്പ്രാണ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ത്വാക എം എ കളത്തൂർ ഹനീഫ പൊസോട്ട് ജാസി പൊസോട്ട് അഫ്സർ മള്ളൻകൈ അഷ്‌റഫ് ബദ്രിയ നഗർ മൂസ അട്ക തുടങ്ങിയവർ സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments