*പോലീസ് സ്റ്റേഷൻ ജനങ്ങള്‍ക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി.*
പോലീസ് സ്റ്റേഷൻ ജനങ്ങള്‍ക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി, പോലീസ് തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളില്‍ വളർത്തിയെടുക്കണം. അതേസമയം കുറ്റകൃത്യം ചെയ്താല്‍ പോലീസ് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഭയം കുറ്റവാളികള്‍ക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പോലീസിന്റെ 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാവരോടും ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്‌നേഹത്തോടെയും പെരുമാറണം. പരാതി നല്‍കാൻ എത്തുന്നയാള്‍ക്ക് ഇവിടെ നിന്ന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകണം. ആധുനിക കാലത്തെ ഏറ്റവും ജനസൗഹൃദമായ പോലീസ് സങ്കല്‍പ്പമാണ് 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് പോലീസിന്റെ അന്വേഷണ രീതിയിലും സമീപനത്തിലും മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അതിനനുസരിച്ച് പോലീസിനെയും സജ്ജമാക്കണം. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പ്രൊഫഷണലും കാര്യക്ഷമവുമായ പോലീസ് സേനയെ സൃഷ്ടിക്കണം. അതോടൊപ്പം ജനങ്ങളോട് സൗഹൃദപരമായി ഇടപെടുന്ന പോലീസ് സംവിധാനവും ഉണ്ടാകണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരുമിച്ച് കൈവരിക്കാൻ 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായ സംസ്ഥാനത്തിന്റെ പോരാട്ടവും അദ്ദേഹം പരാമർശിച്ചു. യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയില്‍നിന്ന് രക്ഷിക്കുന്നതിനുള്ള കേരള പോലീസിന്റെ പ്രവർത്തനങ്ങള്‍ രാജ്യത്തിനും ലോകത്തിനും മാതൃകയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയുടെ ഔദ്യോഗിക ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള പോലീസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് 'മൈ പോലീസ് സ്റ്റേഷൻ' പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വർഷങ്ങളായി പോലീസ് സ്റ്റേഷൻ പരിസരങ്ങളില്‍ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കാനും അവയില്‍ നിന്ന് ലഭിക്കുന്ന തുക ട്രഷറിയില്‍ അടയ്ക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായി 63 പോലീസ് സ്റ്റേഷനുകളില്‍ വനിതകളെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments