'പശു മാതാവാണെങ്കിൽ കാള നിന്റെയൊക്കെ അച്ഛനാണോ എന്ന്.'പണ്ട് വിഎസ് ചോദിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. ശിവപ്രസാദ്
കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവുമാണ് മോഹനൻ കുന്നുമ്മലിനെതിരെ രംഗത്തെത്തിയത്. പഠിച്ച പണിയെടുക്കാൻ കഴിവില്ലാത്തതുകൊണ്ട് ആർഎസ്എസിന്റെ കാലുപിടിച്ച് പദവിയിൽ കടിച്ചു തൂങ്ങാൻ സഹായിക്കുന്നതിന് പ്രത്യുപകാരമായി അവരെ സുഖിപ്പിക്കാൻ ഇത്തരം ഡയലോഗുകളുമായി ഇറങ്ങുന്ന ഇയാളെ പോലെയുള്ളവർക്ക് കൊടുക്കേണ്ട മറുപടി എന്താണെന്ന് നല്ല ബോധ്യമുണ്ടെന്ന് ശിവപ്രസാദ് പറഞ്ഞു.
'ഇടക്കാലത്ത് പശുവായിരുന്നു മാതാവ്. മാതാവിനെ സ്നേഹിക്കാൻ പോയി പശുവിന്റെ ചവിട്ട് കിട്ടിയിട്ടാണോ എന്നറിയില്ല, ഇപ്പോൾ ഒരു മാറ്റം വന്നിട്ടുണ്ട്. പണ്ട് വിഎസ് ചോദിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. 'പശു മാതാവാണെങ്കിൽ കാള നിന്റെയൊക്കെ അച്ഛനാണോ എന്ന്.' അതിന് ശേഷം സംഘികളുടെ പശു സ്നേഹം കേരളത്തിൽ കുറച്ച് കുറവുണ്ടായിരുന്നു', ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിന്റെ പണവും ആനുകൂല്യങ്ങളും പറ്റുന്ന ഒരുത്തൻ ഇങ്ങനെ ആർഎസ്എസ് പരിപാടികൾ കയറിയിറങ്ങി പ്രസംഗിച്ച് നടക്കുമ്പോഴും നിശബ്ദമായി ഇരിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും സംസ്ഥാന ഗവൺമെന്റിന്റെയും ആ മനസ്സ് കാണാതെ പോകരുത്. കഴിയുമെങ്കിൽ
ഒരു കേരളശ്രീ നൽകി ഗവർണറുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞ് കെഎസ്‌യു, എംഎസ്എഫ് നേതാക്കന്മാരെ കൊണ്ട് ന്യായീകരിപ്പിക്കണം. ഈ ദുരന്തത്തെ കേരളം കൈകാര്യം ചെയ്യണമെന്നും ശിവപ്രസാദ് കൂട്ടിച്ചേർത്തു.
വായിൽ തോന്നുന്നത് പറയാൻ ഇത് കുന്നുമ്മലിന്റെ വീടല്ലെന്നായിരുന്നു പി എസ് സഞ്ജീവിൻ്റെ പ്രതികരണം.
ഇങ്ങനെയുള്ള വിദ്വേഷ പരാമർശത്തിന് കോൺഗ്രസ് ഭരണകൂടത്തിന്റെ ഒരെതിർപ്പ് പോലും ഉണ്ടാകില്ലെന്ന ആത്മധൈര്യം വിഷജീവി മോഹനൻ കുന്നുമ്മലിനുണ്ടെന്നും സഞ്ജീവ് പറഞ്ഞു. ഇരന്നുകിട്ടിയ കസേരയ്ക്ക് അർഹനല്ലെന്ന് മോഹനൻ കുന്നുമ്മൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുന്നുണ്ടല്ലോയെന്നും സഞ്ജീവ് പറഞ്ഞു. കേരളത്തിലെ കോൺഗ്രസും ആർഎസ്എസും പിന്തുണയ്ക്കുന്ന ഈ വിഷജീവികളെ മൂക്കുകയറിടാൻ എസ്എഫ്ഐ ഉണ്ടെന്ന് ഓർത്താൽ നല്ലതായിരിക്കും. കെഎസ്യൂ, എംഎസ്എഫ് ഏമാന്മാർക്ക് സംസാരശേഷി നഷ്‌ടപ്പെട്ടു എന്ന് കൂടി അറിയാൻ കഴിഞ്ഞു. ശക്തമായ പ്രതിഷേധം എസ്എഫ്ഐ അറിയിക്കുന്നുവെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments