*മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ 'ബോട്ടിൽ ബൂത്തുകൾ' സ്ഥാപിച്ചു; ശുചിത്വ മാതൃകയായി അഞ്ചാം വാർഡ്*
മൊഗ്രാൽ പുത്തൂർ : ഹരിത കേരളം ലക്ഷ്യമാക്കി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നു. 2025–2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ അഞ്ചാം വാർഡായ മജൽ–ഉചിർക്കര പ്രദേശത്ത് 'ബോട്ടിൽ ബൂത്തുകൾ' സ്ഥാപിച്ചു.
പെരിയടുക്ക സൂപ്പർ മാർക്കറ്റ് പരിസരത്തും, ജി.യു.പി.എസ് ഉചിർക്കര സ്കൂൾ പരിസരത്തുമാണ് പുതിയ ബോട്ടിൽ ബൂത്തുകൾ ഒരുക്കിയിട്ടുള്ളത്.
അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റ് ഉപയോഗശൂന്യമായ കുപ്പികളും കൃത്യമായി ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പരിസര ശുചിത്വം പൂർണ്ണമായി ഉറപ്പാക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാകും.
നാട് വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും, കുപ്പികൾ വലിച്ചെറിയാതെ ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി നാട്ടുകാരുടെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ സഹകരണം ഉണ്ടാവണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നെജീബ് അഭ്യർത്ഥിച്ചു. ഒരു ഹരിത മൊഗ്രാൽ പുത്തൂരിനായി എല്ലാവരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments