Breaking News

ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയാണ് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചിരിക്കുന്നത്

പശ്ചിമേഷ്യയിൽ അശാന്തി വിതച്ച് ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. ഹോർമുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെയാണ് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചിരിക്കുന്നത്. ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണം യുഎസ് സെന്റ്കോം സ്ഥിരീകരിച്ചു. ' പുലർച്ചെ അമേരിക്കൻ സൈന്യം ലറാക്ക് ദ്വീപിലെ രണ്ട് ഇറാൻ ലോഞ്ചറുകൾക്ക് നേരെ ആക്രമണം നടത്തി. ഹോർമുസിൽ മൈൻ വിതയ്ക്കാൻ ഇറാൻ സൈന്യം തയാറെടുപ്പുകൾ നടത്തുന്നതിനിടെയായിരുന്നു ഇത്' എന്നാണ് യുഎസ് സെന്റ്കോം വക്താവ് പ്രതികരിച്ചത്.
അതേസമയം, യുഎസ് ആക്രമണത്തിൽ നാശനഷ്ടമുണ്ടായെന്നും ജോർദനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഐആർജിസി അവകാശപ്പെട്ടു.' 'ജോർദനിലെ കിങ് ഹുസൈൻ, അൽ അസ്റക് വ്യോമതാവളങ്ങളിലെ സാങ്കേതിക സൗകര്യങ്ങൾ, അറ്റകുറ്റപ്പണികൾ നടത്തുന്ന കേന്ദ്രങ്ങൾ,യുദ്ധവിമാനങ്ങൾ എന്നിവയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു. കനത്ത നാശനഷ്ടം ഉണ്ടാക്കി' എന്നാണ് ഔദ്യോഗിക ടെലിവിഷനിലൂടെ ഇറാൻ സൈന്യം വെളിപ്പെടുത്തിയത്.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments