Breaking News

*സ്വാതന്ത്ര്യദിനം മതേതര ഐക്യദിനമായി ആചരിച്ചു ജനശക്തി കോൺഗ്രസ്സ് *

കൊച്ചി : 15 ആഗസ്റ്റ് 2026: ജനശക്തി കോൺഗ്രസ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം മതേതര ഐക്യദിനമായി ആചരിച്ചു.

കൊച്ചി മറൈൻ ഡ്രൈവിൽ രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി മതേതര ഐക്യ പ്രതിജ്ഞ എടുത്തു. തുടർന്ന് നടന്ന മതേതര ഐക്യസംഗമം ജനശക്തി കോൺഗ്രസ്സ് എറണാകുളം ജില്ലാ പ്രസിഡന്റ് എൻ. എ. സബീർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.

ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രഘുനാഥ് ഞാറയ്ക്കൽ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ അനീഷ് മട്ടാഞ്ചേരി, ബാബു അമരാവതി, റവ. ഡോ. ജോർജ് മാത്യു പട്ടിമറ്റം, ജോൺസൺ മൂവാറ്റുപുഴ, രാജു പോത്താനിക്കാട്, സുഭാഷ് പേഴയ്ക്കാപ്പിള്ളി, കബീർ പെരുമ്പാവൂർ, ശ്രീകുമാർ പനപ്പിള്ളി നഗർ എന്നിവർ പങ്കെടുത്തു.

നിരവധിയായ പാർട്ടി പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി, ദേശീയ ഐക്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് സംഗമത്തിൽ ചൂണ്ടിക്കാട്ടി.

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവുകൾക്ക് അതീതമായി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ജനാധിപത്യ വിശ്വാസികൾ ഒരുമിച്ച് മുന്നോട്ട് വരണമെന്നും സംഗമം ആഹ്വാനം ചെയ്തു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments