*എഥനോൾ പേടി. രാജ്യത്ത് പെട്രോൾ കാറുകളുടെ വില്പനയിൽ വൻ ഇടിവ്.*
ന്യൂഡൽഹി : ഇ20 ഇന്ധനത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് പെട്രോൾ കാറുകളുടെ വിൽപ്പനയിൽ വൻ ഇടിവ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2026 ജൂലൈയിൽ വിറ്റഴിച്ച മൊത്തം യാത്രാവാഹനങ്ങളിൽ 41.68 ശതമാനം മാത്രമാണ് പെട്രോൾ വാഹനങ്ങൾ. 2025 ജൂലൈയിൽ ഇത് 48.11 ശതമാനവും 2024 ജൂലൈയിൽ 51.75 ശതമാനവുമായിരുന്നു.
അതേസമയം സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് (ഇവി) തുടങ്ങിയ ഇതര ഇന്ധന വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈയിലെ മൊത്തം വിൽപ്പനയുടെ 40.59 ശതമാനവും ഈ വിഭാഗത്തിലുള്ള വാഹനങ്ങളാണ്. ഇതിൽ സിഎൻജി 24.67 ശതമാനവും ഹൈബ്രിഡ് 8.02 ശതമാനവും ഇലക്ട്രിക് വാഹനങ്ങൾ 7.90 ശതമാനവും വിൽപ്പന നേടി. ഇതോടെ പെട്രോൾ വാഹനങ്ങളും ഇതര ഇന്ധന വാഹനങ്ങളും തമ്മിലുള്ള വിൽപ്പനയിലെ അന്തരം കേവലം 1.09 ശതമാനമായി ചുരുങ്ങി.
ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ജൂലൈ മാസത്തിൽ പെട്രോൾ കാറുകളേക്കാൾ കൂടുതൽ വിറ്റഴിക്കപ്പെട്ടത് സിഎൻജി വാഹനങ്ങളാണ്. മൊത്തം യാത്രാവാഹന വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 19.13 ശതമാനം വർധനവുണ്ടായിട്ടുണ്ടെങ്കിലും പെട്രോൾ വാഹനങ്ങളുടെ വിൽപ്പന ആറ് ശതമാനം ഇടിഞ്ഞതായി എഫ്എഡിഎ വൈസ് പ്രസിഡന്റ് സായ് ഗിരിധർ ചൂണ്ടിക്കാട്ടി. ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ കാര്യമായ മാറ്റമില്ലാത്തത് ഇ20 ഇന്ധനത്തോടുള്ള ഉപഭോക്താക്കളുടെ ആശങ്കയാണ് ഈ ഇടിവിന് കാരണമെന്നത് വ്യക്തമാക്കുന്നു.
പെട്രോളിൽ ഇരുപത് ശതമാനം എഥനോൾ കലർത്തിയുള്ള ഇ20 ഇന്ധനം 2025 അവസാനത്തോടെ രാജ്യത്തുടനീളം നിർബന്ധമാക്കിയിരുന്നു. 2023-ന് ശേഷം നിർമ്മിച്ച വാഹനങ്ങൾ ഇ20 ഇന്ധനത്തിന് അനുയോജ്യമാണെങ്കിലും, പഴയ വാഹനങ്ങളിൽ ഇത് ഉപയോഗിക്കുന്നത് തകരാറുകൾക്ക് കാരണമാകുമെന്ന ഭയം ഉപഭോക്താക്കൾക്കിടയിലുണ്ട്. ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിൽ 43 ശതമാനം പേരും ഇ20 ഇന്ധനത്തിലുള്ള ആശങ്ക കാരണം പുതിയ വാഹനം വാങ്ങുന്നത് മാറ്റിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതായി വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments