Breaking News

*കുട്ടികളുടെ വളർച്ചാ വെല്ലുവിളികൾക്ക് തണലായി ആസ്റ്റർ എൻറിച്ച്; കോട്ടക്കൽ ആസ്റ്റർ മിംസിൽ മൂന്നാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു*

കോട്ടക്കൽ : കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററായ ആസ്റ്റർ എൻറിച്ച് മൂന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി പി.എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദഗ്ദ്ധ ഡോക്ടർമാരും കുട്ടികളും രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി മുളന്തുരുത്തി അല കൾച്ചറൽ സെന്റർ അവതരിപ്പിച്ച പ്രത്യേക സംവേദനാത്മക കഥപറച്ചിൽ സെഷനും കുട്ടികളുടെ സർഗ്ഗാത്മകവും വിനോദപരവുമായ പരിപാടികളും അരങ്ങേറി.

കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ, സംസാര സംബന്ധമായ ബുദ്ധിമുട്ടുകൾ, ഓട്ടിസം, ശ്രദ്ധക്കുറവ്, പഠന വൈകല്യങ്ങൾ എന്നിവ തുടക്കത്തിലേ കണ്ടെത്തി തെറാപ്പികൾ നൽകുന്ന ആശുപത്രിയിലെ പ്രത്യേക ചികിത്സാ കേന്ദ്രമാണ് ആസ്റ്റർ എൻറിച്ച് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ. സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നിവ ഉൾപ്പെടുന്ന സംയോജിത പരിചരണ രീതിയാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. വളർച്ചാ വെല്ലുവിളികൾ എത്രയും നേരത്തെ കണ്ടെത്തി അനുയോജ്യമായ തെറാപ്പികൾ ആരംഭിക്കുന്നതിലൂടെ കുട്ടികളെ കൂടുതൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ സാധിക്കും എന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ മേധാവി ജിംസൺ ഇ.ആർ പറഞ്ഞു.

സാമ്പത്തികമായി പരാധീനതകൾ മൂലം ആവശ്യമായ ചികിത്സ കുട്ടികൾക്ക് നൽകാൻ കഴിയാതെ പോകുന്ന രക്ഷിതാക്കൾക്ക് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ചികിത്സ ഇളവുകൾ നൽകുന്നതാണെന്ന് സി.എം.എസ് ഡോ. ഹരി പി.എസ് ചടങ്ങിൽ പ്രഖ്യാപിച്ചു. വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾ നേരിടുന്ന സങ്കീർണ്ണമായ പ്രയാസങ്ങളെ ശാസ്ത്രീയവും അനുഭാവപൂർണ്ണവുമായ സമീപനത്തിലൂടെ മറികടക്കാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എൻറിച്ച് സെന്ററിന്റെ സേവനം വഴി നിരവധി കുടുംബങ്ങളിലേക്ക് സന്തോഷം തിരിച്ചെത്തിക്കാൻ കഴിഞ്ഞു എന്നതും സമൂഹം നൽകിയ വലിയ വിശ്വാസ്യതയുമാണ് കൂടുതൽ ആധുനിക സംവിധാനങ്ങളോടെ മുന്നേറാൻ ഞങ്ങൾക്ക് കരുത്ത് പകരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ബിനീഷ് ബാലചന്ദ്രൻ, ഡോ. മുഹമ്മദ് റിഷാദ്, ഡോ. രാജേശ്വരി സി.എം, സൈക്കിയാട്രി വിഭാഗം മേധാവി ഡോ. നിധീഷ് ശങ്കർ, അസിസ്റ്റന്റ് ജനറൽ മാനേജർ ഓപ്പറേഷൻസ് ശ്രീഹരി .എം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും വിദഗ്ധ തെറാപ്പിയും ആവശ്യമായ പിന്തുണയും ഒരുക്കുകയാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് മാനേജ്‌മെന്റ് വ്യക്തമാക്കി. വരുംദിവസങ്ങളിലും കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് ഊന്നൽ നൽകുന്ന ചികിത്സാ സേവനങ്ങൾ കൂടുതൽ ഏകോപിതമായി തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Photo Caption: കോട്ടക്കൽ ആസ്റ്റർ മിംസിൽ നടന്ന ചടങ്ങിൽ സി.എം.എസ് ഡോ. ഹരി പി.എസ് സംസാരിക്കുന്നു.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments