Breaking News

*വാഴയിലയിൽ ദേശീയ പതാകയുടെ മാതൃക തയ്യാറാക്കി ഇതാ കുറെ വിദ്യാർത്ഥികൾ*

കാഞ്ഞങ്ങാട് :സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ സന്ദേശം നൽകി കാഞ്ഞങ്ങാട് സൗത്ത് ഗവ. വി.എച്ച്.എസ്.എസ്. ലെ എൻ.എസ്.എസ്. വോളൻ്റിയർമാർ. വാഴയിലയിൽ ദേശീയ പതാകയുടെ മാതൃക തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ ശ്രദ്ധേയരായത്.

സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെയും  നേതൃത്വത്തിൽ ഹർ ഘർ തിരിംഗ എന്ന പദ്ധതിയുടെ ഭാഗമായി  "ഹരിത സ്വാതന്ത്ര്യം" എന്ന  കലാസൃഷ്ടി ഒരുക്കിയത്. പ്ലാസ്റ്റിക് പതാകകൾക്ക് പകരം പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ വിദ്യാർത്ഥികൾ നൽകിയത്.

ഒറ്റത്തവണ ഉപയോഗ പ്ലാസ്‌റ്റിക് വസ്തുക്കൾ കൊണ്ടുള്ള പതാകകൾ ഒഴിവാക്കി ഹരിത പതാക ഉപയോഗിക്കാം എന്ന ആശയം മുൻനിർത്തി എൺപതാമത് സ്വാതന്ത്ര ദിനത്തിൽ  വിദ്യാർത്ഥികൾ തയ്യാറാക്കിയ 80 ഹരിത പതാകകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂൾ പരിസരത്തെ വീട്ടുകാർക്കും പൊതുജനങ്ങൾക്കുമായി  നൽകി

വലിയ വാഴയില ചെറിയ വലുപ്പത്തിൽ മുറിച്ച് മുകളിൽ  കാവി നിറവും, നടുവിൽ വെള്ള നിറവും കളർ ചെയ്തു താഴെ വാഴയിലയിലെ പച്ചനിറവും  ഉപയോഗിച്ചു് പതാകയുടെ മൂന്ന് നിറങ്ങളും വിദ്യാർത്ഥികൾ ഒരുക്കി. നടുവിൽ 24 ആരങ്ങളുള്ള അശോകചക്രവും നീല നിറത്തിൽ വരച്ചുചേർത്തു. 

പതാകാനിർമ്മാണത്തിന് മുന്നേ ദേശീയ പതാകയുടെ മര്യാദകളെക്കുറിച്ച് കരിയർ മാസ്റ്ററായ പി സമീർ സിദ്ധീഖി ക്ലാസെടുത്തു. പരിപാടി കഴിഞ്ഞ് പതാക ബഹുമാനപൂർവ്വം സംസ്കരിക്കുമെന്നും എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ആർ മഞ്ജു പറഞ്ഞു.

"പരിസ്ഥിതിയോടും രാജ്യത്തോടുമുള്ള ബഹുമാനം ഒരേ പോലെ പ്രകടിപ്പിക്കാനാണ് ഈ ശ്രമം" എന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ  പറഞ്ഞു. 

 സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , പ്രഥമ അധ്യാപകൻ എസ് ഗിരീശൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , പുജ , അശ്വിനി, പ്രജീഷ്, ശ്വാമിത , ഏലിയാമ്മ ജോസഫ്, ശ്വാമിത, സുബിത ,സിന്ധു പി രാമൻ, പ്രജീഷ് സി എം , വോളൻ്റിയർമാരായ  എൻ എസ് എസ് വോളണ്ടിയർമാരായ കൃഷ്ണ പ്രിയ, ഇസ ഫാത്തിമ, ഫാത്തിമത്ത് ഫിദ,സൈന അബ്ദുൽ ജലീൽ,അദീന ദീപു ,
മുഹമ്മദ് സിയാദ്, ഫാസിൽ, അനസ്, ഫഹീം തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ഈ വ്യത്യസ്തമായ സംരംഭത്തിന് നാട്ടുകാരിൽ നിന്നും പി റ്റി എ യിൽ നിന്നും  പ്രശംസ ലഭിച്ചു.

*ഫോട്ടോ അടിക്കുറിപ്പ്*: കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ  വോളൻ്റിയർമാർ വാഴയിലയിൽ തയ്യാറാക്കിയ ദേശീയ പതാക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments