*സ്കൂള്‍ ഉച്ചഭക്ഷണം പ്ലസ് ടുവിലേക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്പെഷ്യല്‍ അരി വിതരണം ആരംഭിച്ചു.*
തിരുവനന്തപുരം : സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ. നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
അതേസമയം, ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള ഓണം സ്പെഷ്യല്‍ അരി വിതരണം ആരംഭിച്ചു. അരി വിതരണത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കേന്ദ്രാവിഷ്‌കൃത പിഎം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേർന്ന യോഗത്തില്‍ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമ രാഷ്ട്രത്തില്‍ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
എല്ലാവർക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികള്‍ക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments