Breaking News

*സ്റ്റുഡന്‍റ് പോലീസ് പദ്ധതിഐഎംജി പരിശീലനം ആരംഭിച്ചു *

കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ നിലവിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി നടപ്പാക്കി വരുന്ന 45 സ്കൂളുകളിലെയും ഈ വർഷം പുതുതായി അനുവദിക്കപ്പെട്ട 3 സെൽഫ് ഫിനാൻസ് സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്ന ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വനിത  പോലീസുദ്യോഗസ്ഥർ അടക്കമുള്ള  90 ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ത്രിദിന ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ്  റിഫ്രെഷര്‍ പരിശീലനം  കാസർഗോഡ് ആരംഭിച്ചു.


കാസർഗോഡ് ജില്ലാ അഡീഷണൽ എസ്പിയുടെ അധിക ചുമതല വഹിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി ഉത്തംദാസ് ടി  പരിശീലന പരിപാടി  ഉദ്ഘാടനം ചെയ്തു. 


കുട്ടികൾക്ക് ശരിയായ ശാരീരിക ക്ഷമത പരിശീലനവും ഡ്രിൽ പരിശീലനവും കൃത്യമായി നൽകിയാൽ മാത്രമേ അവർക്ക് ഒരു വ്യക്തി എന്നുള്ള നിലയ്ക്ക് സമൂഹത്തിൽ മാതൃക സൃഷ്ടിക്കാൻ പറ്റൂ എന്ന കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലും ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യ സംരക്ഷണം വിദ്യാഭ്യാസ പുരോഗതി എന്നിവ ആർജ്ജിക്കുന്നതിന് അവരുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും അതിനൊപ്പം തന്നെ മാനസികമായ കരുത്ത് ആർജ്ജിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളതാണ് പരിശീലകരായ പോലീസുകാർക്കുള്ള ഡ്രിൽ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത്. 

അതിന് കുട്ടികളെ പര്യാപ്തരാക്കുന്നതിന് നിയോഗിക്കപ്പെട്ട പരിശീലകർ ഏത് രീതിയിൽ വിദ്യാർത്ഥികൾക്ക്‌ പരിശീലനം നൽകണമെന്നുംകൃത്യമായ സിലബസ് അടിസ്ഥാനമാക്കിയാണ് ഈ പരിശീലനം നൽകുന്നത്. 
                                                                                            

സോഷ്യൽ പോലീസിങ് ഡിവിഷൻ കോർഡിനേറ്റർ രാമകൃഷ്ണൻ ചാലിങ്കാൽ പറഞ്ഞു.  ജനമൈത്രി എഡിഎൻ കെ ശശിധരൻ സംസാരിച്ചു. 


മുൻ എസ്പിസി എഡിഎൻഒ  റിട്ട.എസ്ഐ തമ്പാൻ , കൗൺസിലർ ആഷിഫാ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുത്തു. 


സമാപന ദിവസം  കാസർഗോഡ്  ജില്ലാ പോലീസ് മേധാവി നിധിൻരാജ് പി ഐപിഎസ്  പരിശീലനം വിലയിരുത്തും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments