Breaking News

*ഷിറിയയിലെ അപകട മരം മുറിച്ചു മാറ്റിയതിൽ സന്തോഷം. ക്രെഡിറ്റ് ഏറ്റെടുക്കാനില്ല, ജനങ്ങളുടെ സുരക്ഷിതത്വമാണ് ചർച്ച ചെയ്തത്. -പിഡിപി*

കുമ്പള : ഷിറിയയിലെ അപകട മരങ്ങൾ മുറിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കൊ, അവകാശവാദങ്ങൾക്കോ പി ഡി പി ഇല്ലെന്ന് നേതാക്കൾ. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരവും, ജനങ്ങളുടെ സുരക്ഷയുമാണ് ചർച്ച ചെയ്തതൊന്നും പിഡിപി നേതാക്കൾ.

ചില സോഷ്യൽ മീഡിയകളിൽ വിഷയവുമായി ബന്ധപ്പെട്ട് പിഡിപി യെ കരിവാരി തേക്കുന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നതിനാലാണ് ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നതെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. 

അപകട മരം ശ്രദ്ധയിൽപ്പെട്ടപ്പോൾ  ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തി മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ്.തൊട്ടടുത്തുള്ള മദ്രസ വിദ്യാർത്ഥികൾക്കും, അംഗൻവാടിയിലെ കുഞ്ഞുങ്ങൾക്കും, കാൽനടയാത്രക്കാർക്കും വേണ്ടിയാണ് അങ്ങനെ ഒരു പ്രസ്താവന ഇറക്കിയത്. മുറിച്ചു മാറ്റാൻ തുടങ്ങിയപ്പോൾ അത് സ്വാഗതം ചെയ്തു. ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടത് രാഷ്ട്രീയപാർട്ടികളുടെയും, പൊതുപ്രവർത്തകരുടെയും ഉത്തരവാദിത്വമാണ് അത് ഞങ്ങൾ നിർവഹിച്ചു  എന്ന് മാത്രം.നേതാക്കൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments