*എസ് ഡിപിഐ സംസ്ഥാന പ്രതിനിധിസഭ ഇന്ന് കോട്ടയത്ത്*
കോട്ടയം : എസ്ഡിപിഐ ഇടക്കാല സംസ്ഥാന പ്രതിനിധിസഭ ഇന്ന് കോട്ടയത്ത് മാമന്‍ മാപ്പിള ഹാളില്‍ നടക്കും. ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ മജീദ് ഫൈസി, ഇല്യാസ് മുഹമ്മദ് തുംബെ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ എന്‍ കെ റഷീദ് ഉമരി, അജ്മല്‍ ഇസ്മാഈല്‍, പ്രവര്‍ത്തകസമിതി അംഗം എന്‍ യു അബ്ദുല്‍ സലാം എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ പിആര്‍ സിയാദ്, പി പി റഫീഖ്, റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. സംസ്ഥാന സെക്രട്ടറിമാര്‍ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കും. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉന്നത അധികാര സമിതിയാണ് സംസ്ഥാന പ്രതിനിധി സഭ. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments