*ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ എട്ടാമത്തെ ബൈത്തുറഹ്മ സമർപ്പണം സെപ്റ്റെംബർ 4 വെള്ളിയാഴ്ച്ച.*
മഞ്ചേശ്വരം : ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച എട്ട് പഞ്ചായത്തുകളിലെ ബൈത്തുറഹ്മ പദ്ധതിയുടെ എട്ടാമത്തേതും അവസാനത്തേതുമായ ബൈത്തുറഹ്മ വോർക്കാടി പഞ്ചായത്തിൽ സമർപ്പിക്കുക്കയാണ്. 2026 സെപ്റ്റെംബർ 4 വെള്ളിയാഴ്ച്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബൈത്തുറഹ്മയുടെ താക്കോൽദാനം PACE GROUP MD മുഹമ്മദ് സൽമാൻ ഇബ്രാഹിം നിർവഹിക്കും , പൊതു പരിപാടിയുടെ ഉത്ഘാടനം മഞ്ചേശ്വരത്തിന്റെ ജനകീയ MLA ഐകെഎം അഷ്‌റഫ് നിർവഹിക്കും. പരിപാടിയിൽ ദുബൈ കെഎംസിസി വെൽഫെയർ സ്‌കീമിന്റെ മരണാനന്തര സഹായ വിതരണം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ ഇബ്രാഹിം ഖലീൽ നിർവഹിക്കും. പരിപാടിയിൽ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിക്കും.ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ഓരോ പഞ്ചായത്തിലും ബൈതുറഹ്മ എന്ന അഭിമാന പദ്ധതിയുടെ പൂർത്തീകരണമാണ് നല്ലവരായ കെഎംസിസി പ്രവർത്തകരുടെയും അഭ്യുദയകാംഷികളുടെയും സഹായത്തോടെ നടക്കുന്നത്. ഇതിന് ശേഷം എല്ലാ പഞ്ചായത്തിലും കുടിവെള്ള പദ്ധതിയുമായി ദുബൈ കെഎംസിസി മഞ്ചേശ്വരം കമ്മിറ്റി മുന്നോട്ട് വരുകയാണ് .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments