Breaking News

കുമ്പള നഗരത്തിലെ ട്രാഫിക് പരിഷ്കരണം: പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാൻ പോലീസിനും,മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകണമെന്നാവ ശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

കുമ്പള : കുമ്പള നഗരത്തിലെ ട്രാഫിക് പരിഷ്കരണം: പഞ്ചായത്ത് തീരുമാനം നടപ്പിലാക്കാൻ പോലീസിനും,മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകണമെന്നാവ ശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

കുമ്പള. പൊതുജനങ്ങളുടെയും, ടൗണിലെ 500-ഓളം വരുന്ന വ്യാപാരികളുടെയും അഭ്യർത്ഥനയും, പരാതിയിൻമേലും  കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി കുമ്പള നഗരത്തിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണ പദ്ധതി മാസങ്ങളായി മുടങ്ങിക്കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്ക് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി.

 കുമ്പള ഗ്രാമപഞ്ചായത്ത് തീരുമാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ കുമ്പള പോലീസും, മോട്ടോർ വാഹന വകുപ്പും ഇതിൽ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ട്രാഫിക് പരിഷ്കരണം നീണ്ടുപോകുന്നത് .ഇത് മൂലം ടൗണിൽ നിന്ന് 500 മീറ്റർ അകലെയാണ് ടൗണിലെത്തുന്ന ബസ്സുകൾ യാത്രക്കാരെ ഇറക്കുന്നതും, കയറ്റുന്നതും.ഇത് പ്രായമായ യാത്രക്കാർക്കും, കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾക്കും, വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ദേശീയവേദി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 പഞ്ചായത്ത് ഭരണസമിതി എടുത്ത ട്രാഫിക് പരിഷ്കരണ പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും, മോട്ടോർ വാഹന വകുപ്പിനും ജില്ലയിലെ ചുമതല കൂടി വഹിക്കുന്ന മന്ത്രി എന്ന നിലയിൽ  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി അവർകൾ വേണ്ട  നിർദ്ദേശം നൽകണമെന്നാണ് ദേശീയവേദിയുടെ ആവശ്യം.

 നേരത്തെ ഈ ആവശ്യം ഉന്നയിച്ചു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിയും, ഭരണസമിതി അംഗങ്ങളും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പരാതിപ്പെട്ടിരുന്നു. 

ഫോട്ടോ:കുമ്പള നഗരം


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments