Breaking News

*മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് കുമാർ പി. അന്തരിച്ചു*

കൊച്ചി : പ്രമുഖ സാമ്പത്തിക വിദഗ്ധനും മാധ്യമപ്രവർത്തകനുമായ വിനോദ് കുമാർ പി. (57) അന്തരിച്ചു. എറണാകുളം വടുതലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം ചെന്നൈയിൽ ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രത്തിന്റെ ബ്യുറോ ചീഫായി പ്രവർത്തിച്ചു. ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) നിന്ന് അപ്ലൈഡ് ഇക്കണോമിക്‌സിൽ എംഫിൽ നേടിയിട്ടുണ്ട്. സിഡിഎസിലും വിവിധ ധനകാര്യ മാധ്യമങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ കോൺസെപ്റ്റ് പബ്ലിക് റിലേഷൻസ് ഇന്ത്യ ലിമിറ്റഡിൽ പ്രവർത്തിച്ചു വരികയായിരുന്നു. അച്ഛൻ: പരവത്ത് ജയ നിവാസിൽ സോമശേഖരൻ.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments