Breaking News

*നാടെങ്ങും സ്വാതന്ത്ര ദിനം ആഘോഷിച്ചു*

ചെമ്മനാട് : കൊമ്പനടുക്കം അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു .  ചെമ്മനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്  മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ
ദേശീയ പതാക ഉയർത്തി .  അങ്കണവാടി കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു .യുണൈറ്റഡ് കൊമ്പനടുക്കം  എല്ലാവർക്കും ജ്യൂസ് നൽകി. ഫ്രണ്ട്സ് കൊമ്പനടുക്കം കേക്കും വിതരണം ചെയ്തു. 
ചെമ്മനാട് ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ് അങ്കണവാടിയിലേക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. ക്ലബ്ബ് ഭാരവാഹികളിൽ നിന്ന്  മെമ്പർ , വർക്കർ എന്നിവർ കിറ്റ് സ്വീകരിച്ചു. 
എ എൽ എം എസ് സി അംഗങ്ങൾ, രക്ഷിതാക്കൾ ,നാട്ടുകാർ, തുടങ്ങിയവർ സംബന്ധിച്ചു. അങ്കണവാടി വർക്കർ ശോഭന സ്വാഗതം പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments