*ട്രയാങ്കിൾ ജില്ലാ സമ്മേളനവും സെമിനാറും ശനിയാഴ്ച കോട്ടക്കലിൽ*
കോട്ടക്കൽ : ഒരു ദശാബ്ദകാലമായി കേരളത്തിൽ മികച്ച നിലയിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിവരുന്ന ട്രയാങ്കിൾ സാംസ്കാരിക സംഘടനയുടെ മലപ്പുറം ജില്ല സമ്മേളനവും ബോധവൽക്കരണ സെമിനാറും ശനിയാഴ്ച (ആഗസ്റ്റ് 22 )കോട്ടക്കലിൽ നടക്കും. രാവിലെ 10 മണിക്ക് രാജാസ് ഹൈസ്കൂളിന് സമീപമുള്ള അധ്യാപക ഭവനിൽ നടക്കുന്ന പരിപാടി കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ നാസർ ഉദ്ഘാടനം ചെയ്യും. ബോധവൽകരണ സെമിനാർ സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന സെക്രട്ടറി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ട്രയാങ്കിൾ സംസ്ഥാന ചെയർമാൻ എൻ എ മുഹമ്മദ് കുട്ടി ,ഓഡിറ്റ് വകുപ്പിലെ റിട്ടയേഡ് ജോയിൻ ഡയറക്ടർ കെ വി അനില്‍കുമാര്‍, ട്രയാങ്കിൾ സംസ്ഥാന ഓർഗനൈസർ കല്ലറ മോഹൻദാസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല എന്നിവർ സംസാരിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments