*മുഹമ്മദ് കുഞ്ഞി മാസ്റ്റർ ജീവിത വിശുദ്ധിയും സത്യസന്ധതയും അടയാളപ്പെടുത്തി:**മന്ത്രി കെ.എം.ഷാജി**മാഷ് ഓർമ്മ കവർ പ്രകാശനവും കൂർമ്മൽ എഴുത്തഛ്ചൻ പുരസ്കാവും മന്ത്രി നിർവ്വഹിച്ചു.*
കാഞ്ഞങ്ങാട് : ജീവിത വിശുദ്ധിയും സത്യസന്ധതയും വ്യക്തി ജീവിതത്തിലും പൊതു സമൂഹത്തിലും അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മാധ്യമ പ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമായ പി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെതെന്ന് തദ്ദേശ മന്ത്രി കെ.എം.ഷാജി.
താനൊരു ജേഷ്ഠ സഹോദരനെ പോലെ ആദരിച്ച മുഹമ്മദ് കുഞ്ഞിമാസ്റ്റർസങ്കടങ്ങളും പ്രയാസങ്ങളും ഉളളിലൊതുക്കി ജന നൻമയ്ക്കായി പ്രവർത്തിച്ചു എന്ന് മാഷ് ഓർമ്മ എന്ന പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മരണിക കവർ പേജ് പ്രകാശന കർമ്മം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
സത്യമുള്ളയിടത്താണ് ദൈവം എന്ന മഹാത്മാഗാന്ധിജിയുടെ വാക്കുകൾ പ്രവർത്തി പഥത്തിൽ കൊണ്ടു വരാൻ മുഹമ്മദ് കുഞ്ഞി മാസ്റ്റർക്ക് കഴിഞ്ഞതായി മന്ത്രി ഷാജി കൂട്ടിച്ചേർത്തു.
അജാനൂർ ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ഖാലീദ് അറബിക്കാടത്ത് ഏർപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം പഞ്ചായത്ത് അംഗം കൊളവയലിലെ സി. കുഞ്ഞാമിനയ്ക്ക് മന്ത്രി ഷാജി കൈമാറി.
പതിനായിരത്തി ഒന്ന് രൂപയുംഉപഹാരവുമാണ് പുരസ്കാരം.
അതിഞ്ഞാൽ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങ് മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്ത് ഉൽഘാടനംചെയ്തു.
സ്മരണിക സമിതി ചെയർമാൻ തെരുവത്ത് മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു.
മാഷ് ഓർമ്മ ചീഫ് എഡിറ്റർ ടി.മുഹമ്മദ് അസ്ലാം പുസ്തകത്തെ പരിചയപ്പെടുത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി പുരസ്കാര ജേതാവിന് പ്രശംസ പത്രം നൽകി.സി.എച്ച് സെന്ററിനുള്ള ധനസഹായം എം എം ഷറഫുദ്ദീൻ സെന്റർ കൺവീനർ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജിക്ക് കൈമാറി.പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മുബാറക് ഹസൈനാർ ഹാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം പി.അബ്ദുൾ കരീം,സി.കെ.അബ്ദുള്ളഹാജി,എ.പി.ഉമ്മർ,എ.ഹമീദ് ഹാജി,സി. മുഹമ്മദ് കുഞ്ഞി,എം ബി.എംഅഷറഫ്,പി.എം. ഫാറൂഖ്,പി. മൊയ്തീൻകുഞ്ഞി,
പി.എം. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് ലീഗ് പ്രസിഡണ്ട് സി.എച്ച്.സുലൈമാൻ സ്വാഗതവും കൺവീനർ ഖാലീദ്അറബിക്കാടത്ത് നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments