Breaking News

കല്ലട്ര മാഹിൻ എംഎൽഎ യുടെ ഇടപെടൽ, സാങ്കേതിക തടസ്സങ്ങൾ നീങ്ങി: മുഖ്യമന്ത്രി യുടെ നിർദ്ദേശത്തിൽ കല്ലട്ക്ക- ചെർക്കള റോഡ് നവീകരണം ഉടൻ തുടങ്ങും.

കാസർകോട് : കാസർകോട് നിയോജക മണ്ഡലത്തിലെ കല്ലട്ക- ചെർക്കള റോഡ് നവീകരണ പ്രവൃത്തിയുടെ പൂർത്തീകരണത്തിന് പദ്ധതി നിർവ്വഹണ ഏജൻസിയായ കെ.ആർ.എഫ്ബിക്ക് കിഫ്ബി എക്സി ക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശം നൽകി.

കാസർകോട് എംഎൽ എ കല്ലട്ര മാഹിന്റെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് നടപടി.

ടെണ്ടർ നടപടികൾ പൂർത്തീ കരിച്ചിട്ടും കരാറുകാരന് സെലക്ഷൻ നോട്ടീസ് നൽകാതെ സാങ്കേതിക തടസ്സത്തിൽ പെട്ടിരുന്ന
29.83 കോടിയുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന്
എം.എൽ.എ അറിയിച്ചു.

പരക്കെ ചെറുതും വലുതു മായ കുഴികൾ നിറഞ്ഞും പൊട്ടി പൊളിഞ്ഞും റോഡിൽ ഗതാഗത ദുരിതം നേരിടുക യാണ്. ഇപ്പോഴത്തെ നടപടി പ്രകാരം റോഡ് പൂർണ്ണ സജ്ജ മാകുന്നതോടെ ജനങ്ങളുടെ കാത്തിരിപ്പിനും, യാത്രാ ദുരിതത്തിനും വിരാമമാകും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments