Breaking News

*സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ സമീർ മാഷിന് വിദ്യാർത്ഥികളുടെ സ്നേഹാദരം; 101 പുസ്തകങ്ങൾ സമ്മാനിച്ചു*

കാഞ്ഞങ്ങാട് : സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകൻ സമീർ സിദ്ദീഖിക്ക് വിദ്യാർത്ഥികൾ നൽകിയത് അക്ഷരങ്ങളുടെ അപൂർവ്വ സ്നേഹാദരം.

അവാർഡ് ലഭിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചേർന്ന് 101 പുസ്തകങ്ങൾ മാഷിന് സമ്മാനിച്ചു.

പുസ്തകങ്ങളോട് അഭിനിവേശമുള്ള അധ്യാപകനാണ് സമീർ മാഷ്. മാഷിന്റെ നേതൃത്വത്തിൽ വിവിധ ജില്ലകളിലായി പത്തിലധികം ഓപ്പൺ ലൈബ്രറികൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മാഷിന്റെ വീട്ടിൽ തന്നെ ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ഹോം ലൈബ്രറിയും ഉണ്ട്. കൂടാതെ തന്റെ ജന്മദിനത്തിൽ വയസിന് ആനുപാതികമായ എണ്ണം പുസ്തകം നൽകുന്ന പതിവുണ്ട്.

തനിക്ക് ലഭിച്ച 101 പുസ്തകങ്ങളും പൊതുയിടങ്ങളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എൻ എസ് എസ് യൂണിറ്റ് നടത്തുന്ന 'അക്ഷരത്തണൽ' എന്ന ഓപ്പൺ ലൈബ്രറി പദ്ധതിയിലേക്ക് നൽകുമെന്ന് സമീർ മാഷ് പറഞ്ഞു. "കുട്ടികൾ നൽകിയ പുസ്തകങ്ങൾ എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഇടങ്ങളിൽ എത്തിക്കുമ്പോഴാണ് അതിന് പൂർണത ലഭിക്കുന്നത്" എന്ന് പ്രിൻസിപ്പാൾ : അരുൺ പി എസ്  കൂട്ടിച്ചേർത്തു.

വായനയുടെ വെളിച്ചം പരത്തുന്ന അധ്യാപകന് വിദ്യാർത്ഥികൾ പുസ്തകം കൊണ്ട് തന്നെ നൽകിയ ആദരം ഏറെ ശ്രദ്ധേയമായി.

അധ്യാപക ദിനത്തോടനുബന്ധിച്ച്, വിരമിച്ച അധ്യാപികമാരായ ആർ. കമലമ്മാളിനെയും(ബയോളജി, ദുർഗ എച്ച് എസ് എസ് ) ജാനകി റ്റീച്ചറെയും (ഹിന്ദി, ജി എച്ച് എസ് എസ്  ബല്ല ഈസ്റ്റ്) എന്നിവരെയും എൻ എസ് എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിൽ പോയി ആദരിച്ചു.

പ്രിൻസിപ്പാൾ പി എസ് അരുൺ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മജ്ജു, എസ് സനി ത, സിന്ധു പി രാമൻ, പൂജ, അശ്വനി, ശ്വാമിത പി പി , സുബിത, പ്രജീഷ് സി എം തുടങ്ങിയവർ നേതൃത്വം നൽകി

ഫോട്ടോ ക്യാപ്ഷൻ

സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപക അവാർഡ് ലഭിച്ച ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ അധ്യാപകൻ സമീർ സിദ്ദീഖിക്ക് വിദ്യാർത്ഥികൾ നൽകിയത് 101 പുസ്തകങ്ങളായ അക്ഷരങ്ങളുടെ അപൂർവ്വ സ്നേഹാദരം.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments