Breaking News

​*മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാതൃകാപരമായ ആവശ്യങ്ങൾ; സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി*

​കാസർഗോഡ് : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വയോജനങ്ങൾക്കായി സായാഹ്ന വിശ്രമ കേന്ദ്രങ്ങൾ ('സ്നേഹക്കൂടുകൾ') ഒരുക്കണമെന്നും, വിധവ പെൻഷൻ മാനദണ്ഡങ്ങളിലെ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

​സമൂഹത്തിന്റെ താങ്ങും തണലായിരുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും പരിഹാരമായാണ് ഓരോ വാർഡിലും ഒത്തുചേരൽ ഇടങ്ങൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വലിയ ആശ്വാസമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു

​കൂടാതെ, വിധവ പെൻഷൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ നിന്ന് 2000 ചതുരശ്ര അടി വീട്, വീട്ടിലെ എ.സി. (AC) ഉപയോഗം തുടങ്ങിയ അപ്രായോഗിക നിബന്ധനകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവിന്റെ വിയോഗത്തോടെ വരുമാന സ്രോതസ്സ് നിലയ്ക്കുകയും, പണ്ടേ പണിത വലിയ വീടുകളുടെ പേരിലോ ആരോഗ്യപരമായ ആവശ്യങ്ങൾക്കായി എ.സി. ഉപയോഗിക്കുന്നതിന്റെ പേരിലോ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതും പാവപ്പെട്ട വിധവകളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് വ്യക്തമാക്കിയ സംഘം, യഥാർത്ഥ ജീവിതസാഹചര്യങ്ങളും ദാരിദ്ര്യവും മാത്രം മാനദണ്ഡമാക്കി പെൻഷൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

​നിവേദന സംഘത്തിൽ വൈസ് പ്രസിഡന്റിനൊപ്പം ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ മാഷിദ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ സൈനുദ്ധീൻ, മെമ്പർമാരായ അബ്ദുൽ ജലീൽ, അമീർ മഠം, ജമാൽ ബള്ളൂർ, ധർമപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments