Breaking News

*ഒക്ടോബർ 14ന് ഗ്ലോബൽ വില്ലേജ് തുറക്കും* *31-ാം സീസൺ 2027 മേയ് വരെ നീളും*

ദുബായ് : ദുബായിലെ പ്രധാന വിനോദ-
സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ഒക്ടോബർ 14ന് ആരംഭിക്കും. ഇത്തവണ ഏഴ് മാസത്തിലേറെ നീളുന്ന സീസൺ 2027 മേയ് വരെ തുടരും. കൂടുതൽ ദിവസങ്ങൾ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലെ വിവിധ വിനോദങ്ങളും പരിപാടികളും ആസ്വദിക്കാനാകും.

‘A More Wonderful World’ എന്നതാണ് പുതിയ സീസണിന്റെ പ്രമേയം. വിനോദം, ഷോപ്പിങ്, വിവിധ രാജ്യങ്ങളിലെ രുചികൾ എന്നിവയിൽ നിരവധി പുതിയ ആകർഷണങ്ങളും സർപ്രൈസുകളും ഒരുക്കുന്നുണ്ട്. പുതിയ പവിലിയനുകൾ, വ്യത്യസ്ത ഡിസൈനുകൾ, കലാപരിപാടികൾ എന്നിവയും ഒരുക്കുന്നുണ്ട്. ഓരോ സന്ദർശനത്തിലും പുതിയ അനുഭവം ലഭിക്കുന്ന തരത്തിലാണ് ഇത്തവണ ക്രമീകരണങ്ങൾ.

കുടുംബങ്ങൾക്കായി ഏറെ ജനപ്രിയമായ ഗ്ലോബൽ വില്ലേജ്, ഇത്തവണയും ശീതകാലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും. പുതിയ പവിലിയനുകൾ, ടിക്കറ്റ് നിരക്കുകൾ, വിനോദ പരിപാടികൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ മാനേജ്മെന്റ് പ്രഖ്യാപിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments