Breaking News

*കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 പ്രവചന മത്സരത്തിന്റെ സമ്മാനദാനം നടന്നു.*

ബഹ്‌റൈൻ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 പ്രവചന മത്സരത്തിന്റെ സമ്മാനദാനം നടന്നു. സെപ്റ്റംബർ 11 വെള്ളിയാഴ്ച ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നബിദിന പരിപാടിയിൽ വെച്ചായിരുന്നു സമ്മാനദാന ചടങ്ങ്.

പ്രവചന മത്സരത്തിൽ ഏഴ് ചോദ്യങ്ങളിൽ അഞ്ച് പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുഞ്ഞിമുഹമ്മദ് കല്ലുങ്ങലിന് ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട മെമന്റോയും ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് സലീം തളങ്കര ക്യാഷ് അവാർഡും സമ്മാനിച്ചു.

പ്രവചന മത്സരത്തിലെ ഏഴ് ചോദ്യങ്ങളിൽ നാല് പോയിന്റ് നേടി പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായ നാല് പേർക്ക് ജില്ലാ,മണ്ഡലം ഭാരവാഹികൾ മെമന്റോകളും ഉപഹാരങ്ങളും സമ്മാനിച്ചു.

പരിപാടിക്ക് വേദിയൊരുക്കുകയും സഹകരിക്കുകയും ചെയ്ത ബഹ്‌റൈൻ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിക്ക് കാസർകോട് മണ്ഡലം കമ്മിറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments