*ഫോൺ വാങ്ങുമ്പോൾ മാത്രമല്ല ഇനി സ്ക്രീൻ ഗാർഡ് വാങ്ങുമ്പോഴും ശ്രദ്ധിക്കണം; ടെമ്പർഡ് ഗ്ലാസുകൾക്ക് BIS രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം*
ന്യൂഡൽഹി : പുതിയ ഫോൺ വാങ്ങിയാൽ ആദ്യം ശ്രദ്ധിക്കുന്നത് അതിന്റെ സ്ക്രീൻ സംരക്ഷിക്കാനായിരിക്കും. ഇതിനായി വാങ്ങുന്ന ടെമ്പർഡ് ഗ്ലാസിനും സ്ക്രീൻ ഗാർഡിനും ഇനി ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോൺ സ്ക്രീൻ പ്രൊട്ടക്ടറുകൾക്ക് ബിഐഎസ് (BIS) രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ, വിലകുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം വരും.
2027 ഏപ്രിൽ 1 മുതൽ ബിഐഎസ് രജിസ്ട്രേഷനില്ലാത്ത സ്ക്രീൻ ഗാർഡുകളുടെയും ടെമ്പർഡ് ഗ്ലാസുകളുടെയും വിൽപ്പന രാജ്യത്ത് പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം 2026 സെപ്റ്റംബർ 21-നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയത്. ‘ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്സ് (കമ്പൾസറി രജിസ്ട്രേഷൻ റിക്വയർമെന്റ്) ഓർഡർ, 2021’ ഭേദഗതി ചെയ്താണ് സ്ക്രീൻ ഗാർഡുകൾക്ക് നിർബന്ധിത ബിഐഎസ് രജിസ്ട്രേഷൻ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കായി IS 19348:2025 – Glass Screen Protector – Specification എന്ന പുതിയ ഗുണനിലവാര മാനദണ്ഡവും നിശ്ചയിച്ചിട്ടുണ്ട്. പുതിയ മാനദണ്ഡത്തിൽ സ്ക്രീൻ പ്രൊട്ടക്ടറുകളുടെ വിവിധ ഘടകങ്ങൾ പരിശോധിക്കും. ഗ്ലാസിന്റെ കരുത്ത്, കനം, അളവുകൾ എന്നിവയ്ക്കൊപ്പം ആന്റി-ഷാറ്റർ ഫിലിം, ഒലിയോഫോബിക് കോട്ടിങ് തുടങ്ങിയവയും ഗുണനിലവാര പരിശോധനയുടെ ഭാഗമാകും. ഇതോടെ വിപണിയിൽ ലഭിക്കുന്ന സ്ക്രീൻ പ്രൊട്ടക്ടറുകളുടെ നിലവാരം കൂടുതൽ കൃത്യമായി വിലയിരുത്താൻ സാധിക്കും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments