Breaking News

*ജനാബ് കെ.കെ. മമ്മുണ്ണി മൗലവി മരണപ്പെട്ടു.*

ശാന്തപുരം ഇസ് ലാമിയ്യ കോളേജിൻ്റെ ആദ്യകാല തലമുറക്കാരൻ. അര നൂറ്റാണ്ടിലധികം പ്രബോധന-
ജനസേവന മേഖലകളിൽ നിറഞ്ഞു നിന്നു. 
 1955-1965-ൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച് എഫ്.ഡി, ബി.എസ്. എസ്.സി ബിരുദങ്ങൾ നേടി. പഠനാനന്തരം കാരയാട്  മദ്റസയിൽ പഠിപ്പിച്ചു. 1966-76-ൽ ചാവക്കാട് മുതുവട്ടൂര്‍ മഹല്ല് ഇമാമും മദ്റസ അധ്യാപകനും ഇടക്ക് ഒരു വര്‍ഷം മുവാറ്റുപുഴ മദ്റസതുൽ ബനാത് പ്രിന്‍സിപ്പലുമായി പ്രവർത്തിച്ചു. 1977 മുതൽ പത്ത് വർഷം എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിൽ  ജമാഅത്തെ ഇസ്‌ലാമി മേഖലാ നാസിമായി സേവനമനുഷ്ഠിച്ചു. 
ദീർഘകാലം ജമാഅത്തെ ഇസ്‌ലാമി കേരള ശൂറയിലും അഖിലേന്ത്യാ പ്രതിനിധി സഭയിലെ അംഗം. 
പെരിന്തൽമണ്ണ ഇസ്ലാമിക് മിഷൻ ട്രസ്റ്റ് സെക്രട്ടറി, ശാന്തപുരം മഹല്ല് അസി. ഖാദി, വാടാനപ്പള്ളി ഓർഫനേജ് & ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങള്‍,  മലര്‍വാടി
പ്രസിദ്ധീകരണത്തിന് പശ്ചാത്തലമൊരുക്കി പബ്ലിഷറായി. 

ശാന്തപുരം ഇസ്ലാമിയ കോളേജ്, വാടാനപ്പള്ളി ഓർഫനേജ്, പത്തിരിപ്പാല മൗണ്ട് സീന, പെരുമ്പിലാവ് അന്‍സാർ സ്ഥാപനങ്ങൾ, അഴിക്കോട് ഇസ്ലാമിക് എഡ്യുക്കേഷണൽ കോപ്ലംക്‌സ് എന്നിവയുടെ ഭരണ സമിതികളിൽ അംഗം. 
 പത്തിരിപ്പാല ബൈത്തുശ്ശാരിഖ അല്‍ ഖൈരി ട്രസ്റ്റ്, പെരുമ്പിലാവ് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ്, വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മറ്റി, കേച്ചേരി അല്‍ ഇസ്‌ലാഹ്, അഴിക്കോട് ഇസ്‌ലാമിക് എഡുക്കേഷണൽ കോപ്ലക്‌സ്, പെരിങ്ങാടി അല്‍ഫലാഹ്, തുവ്വൂര്‍ ഹിറ ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങിയവയുടെ 
ചെയർമാനായി. 
ഗൾഫ് രാജ്യങ്ങള്‍, തുര്‍കി, ബംഗ്ലാദേശ് എന്നിവ സന്ദർശിച്ചു. ഭാര്യ ഖദീജ, മക്കള്‍: ഹഫ്‌സത്ത്, നസീമ, സാജിദ, നജ്മുന്നിസ, നദീറ, മുബാറക, യാസിര്‍, അബ്ദുറബ്ബ്, ബിലാൽ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments