*ആനുകൂല്യങ്ങൾ ഉടനടി വിതരണം ചെയ്യുക *
മുള്ളേരിയ : തൊഴിലാളികൾക്ക് അർഹതപ്പെട്ട ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് ബി എം എസ് മുള്ളേരിയ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികൾ അടക്കമുള്ള തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വര്ഷങ്ങളോളം തടഞ്ഞു വെക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സർക്കാരിന്റെയും, ക്ഷേമ ബോർഡ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആനുകൂല്യങ്ങൾ ഉടനടി ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ടി. കൃഷ്ണൻ കേളോത്ത് സമ്മേളനം ഉൽഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ആനന്ദ സി എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ എം കെ രാഘവൻ, ഭാർഗവി പാണ്ടികാസറഗോഡ് മേഖല സെക്രട്ടറി ബാബുമോൻ എന്നിവർ ആശംസ അർപ്പിച്ചു. മേഖല സെക്രട്ടറി സദാശിവൻ പ്രവർത്തന റിപ്പോർട്ടും രാമകൃഷ്ണ പൊടിപ്പള്ള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് ലീലാകൃഷ്ണൻ സംഘടന തിരഞ്ഞെടുപ്പും സമാരോപ് പ്രഭാഷണവും നിർവഹിച്ചു. സദാശിവാ സ്വാഗതവും, പ്രകാശൻ മുളിയാർ നന്ദിയും പറഞ്ഞു. പ്രസിഡന്റ്. എം കെ രാഘവൻ, സെക്രട്ടറി ആനന്ദ. സി. എച്ച്. ട്രഷറര്‍ വിനോദ് സി എച്ച്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments