Breaking News

*മുതിർന്ന മാധ്യമപ്രവർത്തകൻ ഉബൈദുള്ള താനാളൂരിന് തിരൂർ സാംസ്കാരിക വേദിയുടെ ആദരം.*

താനൂർ : മുതിർന്ന മാധ്യമ പ്രവർത്തകനും ദീർഘകാലം അധ്യാപകനുമായിരുന്ന മത സാമൂഹിക ജീവകാരുണ്യ ജീവകാരുണ്യ പ്രവർത്തനമേഖലയിലെ നിറസാന്നിധ്യവുമായ ഉബൈദുള്ള താനാളൂരിനെ തിരൂർ സാംസ്‌കാരിക വേദി ആദരിച്ചു. താനാളൂരിൽ  നടന്ന ചടങ്ങ് കെ എൻ മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു . തിരൂർ സാംസ്കാരിക വേദി പ്രസിഡണ്ട് എം. എ.റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. നൗഷാദ് ഉപഹാരം നൽകി . താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിപ്പ തെയ്യമ്പാടി  പൊന്നാട അണിയിച്ചു. ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സക്കീന കുന്നത്ത്  പ്രശംസാപത്രം കൈമാറി. താനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉസ്‌മാൻ ഹാജി തോട്ടുങ്ങൽ , മൈമൂന ശിഹാബ് , ആഫിയ നൗഫൽ , ഒഴൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മുനീർ ഊരോത്തിയിൽ , അംഗം സി.പി മുംതാസ് ടീച്ചർ , താനൂർ പ്രസ് റിപ്പോർട്ടേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് പി. എസ്. സഹദേവൻ , തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് സെക്രട്ടറി പി.പി.അബ്ദുറഹ്‌മാൻ , തിരൂർ പ്രസ് ക്ലബ് സെക്രട്ടറി വി കെ റഷീദ് , തിരൂർ സാംസ്കാരിക വേദി ഭാരവാഹികളായ കെ എം നൗഫൽ , ഇ.കെ മുഅ്തസിം ബില്ലാഹ് , നിസാർ പൂക്കയിൽ , പി എ റസാഖ് , വിവിധ മേഖലകളിൽ പ്രമുഖരായ വി പി എം അബ്ദുറഹ്മാൻ മാസ്റ്റർ , എൻ കെ സിദ്ധീഖ് അൻസാരി ,പി.ചെറിയ ബാവ , എൻ ജാബിർ , സി.കെ.എം. ബാപ്പു ഹാജി , ടി.നിസാർ എന്നിവർ പ്രസംഗിച്ചു. ഉബൈദുള്ള താനാളൂർ മറുമൊഴി നൽകി . ഫോട്ടോ: മുതിർന്ന മാധ്യമപ്രവർത്തകൻ ഉബൈദുള്ള താനാളൂറിന് തിരൂർ സാംസ്കാരിക  വേദിയുടെ ഉപഹാരം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി നൗഷാദ്  സമ്മാനിക്കുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments