Breaking News

*കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർഗോഡ് ഏരിയാ സമ്മേളനം പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വച്ച് നടന്നു. *

കാസർഗോഡ് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർഗോഡ് ഏരിയാ സമ്മേളനം പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വച്ച് നടന്നു. ഏരിയാ സെക്രട്ടറി പ്രകാശൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡൻറ് റിയാസിൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശോഭാ ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് ഗോപാലൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പുരുഷോത്തമൻ.N സെക്രട്ടറി സുരേന്ദ്രൻ ബിന്ദു, ട്രഷറർ റിയാസ് എന്നിവരെ തിരഞ്ഞെടുത്തു. രാജ്യാന്തര ഫോട്ടോഗ്രാഫി മത്സര ജേതാവ് ദിനേശ് ഇൻസൈറ്റ്. കർണാടകയിൽ വെച്ച് നടന്ന എംസിഎ പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ പ്രാപ്തി എന്നിവർക്ക് സമ്മേളനത്തിൽ വച്ച് ഉപഹാരം നൽകി .

 രവീന്ദ്രൻ (എ സി), കുഞ്ഞിരാമൻ Mercantile സൊസൈറ്റി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments