*ബംഗാളില്‍ മുസ്ലിം കുടുംബങ്ങളില്‍ അര്‍ധരാത്രി റെയ്ഡ്; ബംഗ്ലാദേശികളെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കുന്നതായി പരാതി*
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുസ്ലിം കുടുംബങ്ങളെ ലക്ഷ്യമിട്ട് അര്‍ധരാത്രി റെയ്ഡുകള്‍ നടത്തുകയും ആളുകളെ ബംഗ്ലാദേശികളെന്ന് സംശയിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതായി പരാതി. ബിജെപി സര്‍ക്കാര്‍ പൗരത്വ പരിശോധന ശക്തമാക്കുന്നതിനിടെയാണ് സംഭവം.
ജൂണ്‍ മുതല്‍ കുറഞ്ഞത് ഒമ്പത് മുസ്ലിം പുരുഷന്മാരെയും രണ്ട് കുട്ടികളെയും കസ്റ്റഡിയിലെടുത്തതായി സ്വതന്ത്ര മാധ്യമമായ സ്‌ക്രോള്‍ നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയായ മുര്‍ഷിദാബാദിലാണ് കൂടുതലും നടപടികള്‍ നടന്നത്. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് ചിലരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പല കേസുകളിലും പോലിസ് രാത്രിയിലെത്തി വാറന്റോ അറസ്റ്റ് രേഖകളോ ക്രിമിനല്‍ പരാതികളുടെ പകര്‍പ്പുകളോ ഹാജരാക്കാതെയാണെന്ന് ആളുകളെ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലെടുത്തവരില്‍ പലരുടെയും കൈവശം വോട്ടര്‍ കാര്‍ഡ്, ഭൂമിയുടെ രേഖകള്‍, സര്‍ക്കാര്‍ രേഖകള്‍ തുടങ്ങിയ ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളുണ്ടായിരുന്നു, എന്നിട്ടും അവരെ പോലിസ് പിടിച്ചുകൊണ്ടുപോയെന്നും ആളുകള്‍ പറയുന്നു.
കസ്റ്റഡിയിലെടുത്തവരില്‍ കുറഞ്ഞത് നാല് പേര്‍ അടുത്തിടെ നടന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പരിശോധനയും പൂര്‍ത്തിയാക്കിയവരാണെന്നും അവര്‍ വ്യക്തമാക്കി. മുര്‍ഷിദാബാദിലെ 61കാരനായ ഇബ്രാഹിം ഷെയ്ഖിനെ ജൂലൈ 29ന് അര്‍ധരാത്രിയോടെ വീട്ടില്‍നിന്ന് കൊണ്ടുപോയതായാണ് കുടുംബത്തിന്റെ പരാതി. രേഖകള്‍ ആവശ്യപ്പെട്ടെത്തിയവര്‍ ഇബ്രാഹിമിന്റെ കൈവശം ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റൊരു കേസില്‍ 67കാരനായ ജലീല്‍ അക്തറിനെ ജൂണ്‍ 19ന് വീട്ടിന് പുറത്തു കിടന്നുറങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് റിപോര്‍ട്ട് പറയുന്നു. പൗരത്വവുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ശേഷം വോട്ടര്‍പട്ടികയില്‍ പേര് നിലനിന്നിരുന്ന വ്യക്തിയായിരുന്നു അക്തര്‍
അബ്ദുല്‍ ജബ്ബാറിനെയും ആറ്, എട്ട് വയസ്സുള്ള രണ്ട് മക്കളെയും മുര്‍ഷിദാബാദിലെ വീട്ടില്‍നിന്ന് കൊണ്ടുപോയതായും കുടുംബം ആരോപിക്കുന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രൂക്ഷമായ വിമര്‍ശനമാണുന്നയിക്കുന്നത്.
കോടതിയുടെ മേല്‍നോട്ടമില്ലാതെ ഒരാളെ ബംഗ്ലാദേശിയെന്ന് കണക്കാക്കി തടങ്കലിലാക്കുകയും അന്വേഷണം കൂടാതെ രാജ്യത്തേക്ക് തിരിച്ചയക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കിരിറ്റി റോയ് ചൂണ്ടിക്കാട്ടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments