*തൃശ്ശൂര്‍ പാറളം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി; തോല്‍വി ഭരണമേറ്റ് ആറു മാസത്തിനുള്ളില്‍*
തൃശ്ശൂര്‍ : പാറളം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണ നഷ്ടം. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങള്‍ പിന്തുണച്ചതിനെത്തുടര്‍ന്നാണ് സംഭവം. വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിന് 10 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 6 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി.
ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ജനവികാരത്തിന്റെ വിജയമാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. എന്നാല്‍ ജനവിധിയുടെ അട്ടിമറിയാണ് നടന്നതെന്നാണ് ബിജെപിയുടെ ആരോപണം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments