Breaking News

*ദാറുൽ ഖൈറിന് തറക്കല്ലിട്ടു*

തിരൂർ : അബുദാബി ബനിയാസ് ഡിവിഷൻ ഐസിഎഫും തലക്കാട് സർക്കിൾ എസ് വൈ എസ് സാന്ത്വനവും സംയുക്തമായി മുട്ടിക്കലിൽ നിർമ്മിക്കുന്ന ദാറുൽ ഖൈറിന് സയ്യിദ് ശറഫുദ്ദീൻ ബുഖാരി കാവുംപുറം തറക്കല്ലിട്ടു.

തുടർന്ന് നടന്ന സംഗമം ഐ സി എഫ് ബനിയാസ്  ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഉമൈർ ബുഖാരി ചിറമംഗലത്തിൻ്റെ               അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് തിരൂർ സോൺ പ്രസിഡൻ്റ് സൈതലവി ഫൈസി ഉദ്ഘാടനം ചെയ്തു. വീട് മനുഷ്യൻറെ അടിസ്ഥാന ആവശ്യമാണെന്നും അർഹതപ്പെട്ടവർക്ക് അത് നിർമ്മിച്ചു കൊടുക്കുന്നവർക്ക് അല്ലാഹുവിൻറെ സഹായം എപ്പോഴും ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുൽ ഖൈറിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് സംഗമം അഭ്യർത്ഥിച്ചു. 

നിർമ്മാണ സമിതി ചെയർമാൻ മുഹമ്മദ് ബുഖാരി ചെറിയമുണ്ടം പദ്ധതി അവതരണം നടത്തി. കൺവീനർ ഖാദർ ബിപി അങ്ങാടി, ഹൈദരലി കോട്ട്, എഞ്ചിനീയർ ശാഫി (വാൾ ടെക്ക്), ഇസ്മായിൽ സഖാഫി പുല്ലൂർ, ആസിഫ് അലി കോലൂപാലം, യൂസഫ് മുസലിയാർ തിരൂർ, അഷ്‌കർ ബിപി അങ്ങാടി സംസാരിച്ചു. സയ്യിദ് ശറഫുദ്ദീൻ ബുഖാരി കാവുംപുറം സമാപന പ്രാർത്ഥന നിർവ്വഹിച്ചു.

ഫോട്ടോ : അബുദാബി ബനിയാസ് ഡിവിഷൻ ഐസിഎഫും എസ് വൈ എസ് സാന്ത്വനവും സംയുക്തമായി തലക്കാട് മുട്ടിക്കലിൽ നിർമ്മിക്കുന്ന ദാറുൽ ഖൈറിന്റെ തറക്കല്ലിടൽ കർമ്മം സയ്യിദ് ശറഫുദ്ദീൻ ബുഖാരി നിർവഹിക്കുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments