Breaking News

*ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ കത്തുന്നു, ഗ്യാനേഷ് രാജിവയ്ക്കണമെന്ന് ദിപ്കെ; 'നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇനിയും ആരെങ്കിലും കരുതുന്നോ?'*

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്യാനേഷ് കുമാറിന് നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ഇനിയും ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നാണ് അഭിജീത് ദിപ്കെയുടെ ചോദ്യം. ഗ്യാനേഷ് കുമാർ രാജി വച്ചേ മതിയാകൂ എന്നും ദിപ്കെ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ ജിജി തോംസന്‍റെ വെളിപ്പെടുത്തൽ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 'ബിജെപി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെ' എന്ന് ഗ്യാനേഷ് കുമാർ തന്നോട് ചോദിച്ചെന്നാണ് ജിജി തോംസണ്‍ പറഞ്ഞത്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ  പറ‍ഞ്ഞു.

2016ൽ ഡൽഹി വിമാന യാത്രയ്ക്കിടെയായിരുന്നു സംഭാഷണമെന്ന് ജിജി തോംസണ്‍ വെളിപ്പെടുത്തി. ഗ്യാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ വെക്കേണ്ടതെന്നും ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു. താൻ സർവീസിൽ ഇരിക്കെയാണ് ​ഗ്യാനേഷ് കുമാർ ഇത്തരമൊരു ക്ഷണം മുന്നോട്ടു വെച്ചതെന്നും ജിജി തോംസണ്‍ വെളിപ്പെടുത്തി.

   ഗ്യാനേഷ് കുമാർ ജിജി തോംസണെ ബിജെപിയിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.  വാർത്ത പങ്കുവച്ചാണ് രാഹുൽ ഗാന്ധി എക്സിൽ വിമർശനം ഉന്നയിച്ചത്. ആദ്യം ഗ്യാനേഷ് കുമാറിനെ ബിജെപിയിലേക്ക് ആളുകളെ ചേർക്കാൻ ഉപയോഗിച്ചു. പിന്നീട് ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അമ്പയറാക്കി, തെരഞ്ഞെടുപ്പുകളിൽ മാച്ച് ഫിക്സിംഗ് ചുമതല ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments