*മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബേക്കലിലും മെൽപറമ്പും SDPI പ്രതിഷേധം ....*
ഉദുമ : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് SDPI സംസ്ഥാനമൊട്ടുക്കും ആഹ്വാനം ചചെയ്ത പ്രതിഷേധത്തിൻ്റെ ഭാഗമായി SDPI ഉദുമ മണ്ഡലം കമ്മിറ്റി ബേക്കൽ ടൗണിലും മേൽപറമ്പും പ്രതിഷേധം സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർ സംഘ്പരിവാറിൻ്റെ ചട്ടുകമായി മാറിയിരിക്കുകയാണ് ,ബിജെപി യെ അധികാരത്തിലെത്തിക്കാൻ വേണ്ടി മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് ഐ ആർ നടപ്പിലാക്കി12 കോടി ആൾക്കാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഭരണ കക്ഷിയുടെ താൽപര്യങ്ങൾക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു, തിരഞ്ഞെടുപ്പിലെ നിഷ്പക്ഷതയും വിശ്വാസതയും തകർന്നിരിക്കുകയാണ് , തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു , ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണെന്നും പ്രതിഷേധത്തിൽ സംസാരിച്ച ഉദുമ മണ്ഡലം പ്രസിഡൻ്റ് മൂസ ഈച്ചിലിങ്കാൽ, ജനറൽ സെക്രട്ടറി റഷീദ് ദേളി എന്നിവർ പറഞ്ഞു പ്രതിഷേധത്തിന് ജലീൽ മേൽപറമ്പ് അലീജ് മവ്വൽ , അജ്മൽ ,റഹ്മത്തുള്ള ചെമനാട്, ശിഹാബ് കടവത്ത് , റഫീഖ് TK, ആഷിഖ് പാലിച്ചിയടുക്കം എന്നിവർ നേതൃത്വം നൽകി, കുഞ്ഞഹമ്മദ് മാങ്ങാട് നന്ദി പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments