Breaking News

*പൊതുവിദ്യാഭ്യാസ രംഗത്തിന് നിറമരുതൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ മാതൃക*: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ*

നിറമരുതൂർ : ഒരു വിദ്യാലയത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നിർമ്മിച്ച മലപ്പുറം ജില്ലയിലെ ആദ്യ അക്കാദമിക വികസന രേഖയുടെ ഔദ്യോഗിക പ്രകാശനം പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിറമരുതൂർ ജി.എച്ച്.എസ്.എസിൽ നിർവ്വഹിച്ചു. താനൂർ എം.എൽ.എ പി.കെ. നവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂന്ന് ദിവസങ്ങളിലായി അധ്യാപകർ പങ്കെടുത്ത തീവ്ര ശില്പശാലകളിലൂടെയും സെമിനാറുകളിലൂടെയുമാണ് വിദ്യാലയത്തിന്റെ വികസന കുതിച്ചുചാട്ടത്തിന് വഴിതുറക്കുന്ന ഈ ചരിത്ര രേഖ തയ്യാറാക്കിയത്. എൻ.ഐ.ടി, യൂണിവേഴ്സിറ്റികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം സാധാരണയായി നടത്തുന്ന ഇത്തരം ഗവേഷണ അധിഷ്ഠിത വികസന സെമിനാറുകളും ആസൂത്രണങ്ങളും ഒരു പൊതുവിദ്യാലയം മാതൃകാപരമായി ഏറ്റെടുത്തതിനെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. വിദ്യാലയത്തിന്റെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഈ 'നിറമരുതൂർ മോഡൽ' പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മാതൃകയാണെന്നും, വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.  തിരൂർ നഗരസഭ ചെയർമാൻ ഇബ്രാഹിം ഹാജി കീഴേടത്ത്, മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസി, താനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് പറപ്പൂതടം,നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ . പ്രേമ, നാസർ പോളാട്ട്, എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.പി ടി എ പ്രസിഡന്റ്‌ വിനേശൻ പി, എസ് എം സി ചെയർമാൻ മുസ്തഫ പൊക്ക്ളാത്ത്,പ്രിൻസിപ്പാൾ ഇസ്മായിൽ പറമ്പത്ത്, ഹെഡ്മാസ്റ്റർ ഷജിൽ യു കെ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വേദിയിലെത്തിയ മന്ത്രിയെ 'സ്റ്റെം എക്സ്പെർട്ടിന്റെ' (STEM Xpert) 'സോവോ റോബോട്ട്' (Zovo Robot) ഹസ്തദാനം നൽകി സ്വീകരിച്ചത് വേറിട്ട അനുഭവമായി. ഒൻപതാം ക്ലാസിലെ പാഠഭാഗങ്ങൾ സ്വന്തം സ്ക്രീനിലൂടെ ചിത്രസഹിതം പഠിപ്പിക്കുന്ന റോബോട്ടിന്റെ പ്രവർത്തനവും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) പുതിയ സാങ്കേതികവിദ്യകളുടെയും സാധ്യതകളും വിദ്യാഭ്യാസ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ചടങ്ങിനോടനുബന്ധിച്ച് 'ലോഞ്ച്പാഡ് ബൈ സീറ്റ'യുടെ (Launchpad by Zeta) സാങ്കേതിക സഹകരണത്തോടെ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച മിനി പാരച്യൂട്ടുകളും കാൻസാറ്റുകളും (CanSat) തത്സമയം പറത്തിവിട്ട് കുട്ടികൾ തങ്ങളുടെ ശാസ്ത്ര നൈപുണ്യം തെളിയിച്ചു. കൂടാതെ ഐ.എസ്.ആർ.ഓ യുടെ 'സ്പേസ് ഓൺ വീൽസ്' (ISRO Space on Wheels) പ്രദർശന വാഹനം വിദ്യാലയമുറ്റത്ത് എത്തിയത് വിദ്യാർത്ഥികൾക്ക് ബഹിരാകാശ പഠനത്തിൽ പുത്തൻ ഉണർവേകി. ഇന്നത്തെ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ സ്കിൽ ഡെവലപ്മെന്റ് (Skill Development) വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഠനം കൂടുതൽ ഫലപ്രദമാക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.NIT  കാലിക്കറ്റ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്‌, ISRO എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദർ സെമിനാറിൽ പങ്കെടുത്തു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments