Breaking News

*‎ആദരവും ഇശൽ സന്ധ്യയും നടത്തി *

തിരൂർ : തിരൂർ ചാപ്റ്റർ കേരള മാപ്പിളകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കുള്ള ആദരവും ഇശൽ സന്ധ്യയും നടത്തി. 
‎
‎കേരള സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ജലീൽ വൈരങ്കോട്, സംസ്ഥാന ക്വാളിറ്റി ഇമ്പ്രൂവ്മന്റ് പ്രോഗ്രാം മോണിറ്ററിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മൻസൂർ മാടമ്പാട്ട്, കേരള നാടക സംഗീത അക്കാദമി അഫ്‌ലിയേറ്റഡ് സ്കൂൾ ഓഫ് ആർട്സ് നാട്യ പ്രതിഭ,കലാശ്രീ പുരസ്‌കാരങ്ങൾ നേടിയ അഷ്‌റഫ്‌ കലാശാല,ഹനീഫ പി.കെ എന്നിവരെയും ടി.സി.എസ് സംഘടിപ്പിക്കുന്ന സുസ്ഥിരതക്കായുള്ള ആശയ പരിഹാര മത്സരത്തിനായി സൗദിയിലേക്ക് പുറപ്പെടുന്ന ഇർഫാന തെസ്നി എന്നിവരെ ചടങ്ങിൽ ആദരിച്ചു  
‎തിരൂർ നിയോജക മണ്ഡലം എം.എൽ.എ കുറുക്കോളി മൊയ്‌തീൻ പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സബ്ക ഷാഫി അധ്യക്ഷനായിരുന്നു. 
‎തിരൂർ നഗരസഭ ചെയർപേഴ്സൺ കീഴടത്തിൽ ഇബ്രാഹിം ഹാജി മുഖ്യ അഥിതിയായിരുന്നു. 
‎താനാളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞിപ്പ, ഫിറോസ് ബാബു, ഹമീദ് കൈനിക്കര, ശരീഫ് കൂട്ടായി, ഫൈസൽ കന്മനം, ഷഹീൻ മംഗലം ഷാഫി കുന്നത്ത് , കബീർ കൊടപ്പനക്കൽഎന്നിവർ സംസാരിച്ചു 
‎തുടർന്ന് നടന്ന ഇശൽ സന്ധ്യയിൽ തിരൂരിന്റെ നിരവധി ഗായകർ പങ്കെടുത്തു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments