*കേര പദ്ധതി: റബ്ബർ പുനർനടീൽ കർഷകർക്ക് പരിശീലനം നടത്തി*
വെള്ളരിക്കുണ്ട് : കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ റബ്ബർ പുനർ നടീലിനായുള്ള കർഷകർക്ക് പരിശീലനവും രജിസ്‌ട്രേഷൻ പരിപാടിയും സംഘടിപ്പിച്ചു. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. കാർഷിക മേഖലയ്ക്ക് പുതിയ ഉണർവ്വേകാനും കർഷകർക്ക് കരുത്തേകാനും കേര പദ്ധതി മികച്ചൊരു വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളരിക്കുണ്ട് റബ്ബർ ഉത്പ്പാദക സംഘം പ്രസിഡന്റ് ആൻറണി അത്താഴപ്പാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാജൻ പൈങ്ങോട്ട്, കേര നോർത്ത് ആർ.പി.എം.യു. (കണ്ണൂർ) കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പി.പി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. കേര പദ്ധതിയെ ക്കുറിച്ച് കേര നോർത്ത് റീജ്യണൽ പ്രൊജക്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഷീനയും, കേര പുനർ നടീൽ പരിപാലന പദ്ധതിയെക്കുറിച്ച് റബ്ബർ ബോർഡ് കാഞ്ഞങ്ങാട് റീജ്യണൽ ഓഫീസിലെ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ എം.പി. പവിത്രൻ നമ്പ്യാരും ക്ലാസ്സെടുത്തു. കേര നോർത്ത് ആർ.പി.എം.യു. ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് ഇക്ബാൽ. എസ് സ്വാഗതവും, കേര ഫീൽഡ് ഓഫീസർ കാവ്യ വിനയൻ നന്ദിയും പറഞ്ഞു. കാലാവസ്ഥാനുസൃത റബ്ബർ തൈകൾ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കർഷകർക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്. ഒരു കർഷകന് പരമാവധി രണ്ടു ഹെക്ടർ വരെ ധനസഹായം അനുവദിക്കും. നൂറ്റി മുപ്പതോളം കർഷകർ പരിശീലനത്തിൽ പങ്കെടുക്കുകയും പുനർ നടീലിനായുള്ള രെജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതർ അറിയിച്ചു.
*ചിത്ര വിവരണം:* കൃഷി വകുപ്പിന്റെ കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടത്തിയ റബ്ബർ കർഷക പുനർ നടീൽ പരിശീലന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്യുന്നു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments