Breaking News

.*മുഖത്ത് ദേഷ്യത്തിൻ്റെ ഒരുലാഞ്ചന പോലും ഒരിക്കലും ദർശിക്കാൻ കഴിയാത്ത മഹത് വ്യക്തിത്വമായിരുന്നു കെ.പി. കുഞ്ഞിക്കണ്ണൻ്റേത് ് അഡ്വ. പി.കെ. ചന്ദ്രശേഖരൻ *

കാഞ്ഞങ്ങാട് : മുഖത്ത് ദേഷ്യത്തിൻ്റെ ഒരുലാഞ്ചന പോലും ഒരിക്കലും ദർശിക്കാൻ കഴിയാത്ത മഹത് വ്യക്തിത്വമായിരുന്നു കെ.പി. കുഞ്ഞിക്കണ്ണൻ്റേതെന്ന് അഡ്വ. പി.കെ. ചന്ദ്രശേഖരൻ അനുസ്മരിച്ചു. കാസർഗോഡ് ജില്ലാ പി എൻ പണിക്കർ സോഷ്യൽ വർക്കേഴ്സ് സഹകരണ സംഘം വാർഷിക ജനറൽ ബോഡിയും സ്ഥാപക പ്രസിഡണ്ട് കെ.പി. കുഞ്ഞിക്കണ്ണൻ അനുസ്‌മരണ സമ്മേളനവും ഉൽഘാടനം ചെയ്യുകയായിരുന്നു ചന്ദ്രശേഖരൻ. സംഘം പ്രസിഡണ്ട് സി. സുകുമാരൻ മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം അസൈനാർ 'കെ.പി' അനുസ്മരണ പ്രഭാഷണവും കെ.വി. രാഘവൻ മാസ്റ്റർ കാവുങ്കാൽ അനുസ്മരണ പ്രഭാഷണവും നടത്തി.  കെ പി ബാലകൃഷ്ണൻ, കെ വി ശശി കൊവ്വൽ , എം.ഗോവിന്ദൻ നായർ, എം. കുഞ്ഞികൃഷ്ണൻ,വി അംബിക, രവീന്ദ്രൻ ചേടിറോഡ്, ഇ.വി. പത്മനാഭൻ ,ചന്ദ്രിക മോനാച്ച , എം .കൃഷ്ണൻ, ടി.തമ്പാൻ, ജനാർദ്ദനൻ ചേമ്പേന, പയിനി വേണുഗോപാലൻ നായർ,ചന്ദ്രൻ ഞാണിക്കടവ് എന്നിവർ പ്രസംഗിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments