Breaking News

*കരിപ്പൂരിൽ യാത്രക്കാരെ വരവേൽക്കാൻ 'യാത്രി സേവാ അഭിയാൻ'; വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കം ..*

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 'യാത്രി സേവാ അഭിയാൻ 2026' ആഘോഷങ്ങൾക്ക് തുടക്കമായി. ഒക്ടോബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് യാത്രക്കാർക്കായി ടെർമിനലിൽ ഒരുക്കിയിരിക്കുന്നത്.

യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്ന സവിശേഷ പരിപാടികൾ, തനത് സാംസ്‌കാരിക സന്ധ്യകൾ,  എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

വിമാനത്താവളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തുന്ന ഹൗസ് കീപ്പിങ് ജീവനക്കാർ ഉൾപ്പെടെയുള്ള മുൻനിര പ്രവർത്തകരെ ആദരിക്കാനും പദ്ധതിയുണ്ട്.പ്രായമായവർ, ചലനശേഷി കുറഞ്ഞവർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി ലഭ്യമാക്കിയിട്ടുള്ള ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും മലബാറിന്റെ പ്രശസ്തമായ ആതിഥ്യമര്യാദയും തനത് സംസ്കാരവും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനങ്ങളും ഒരുക്കും.

യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രത്യേക സംവിധാനവും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

എ.എ.ഐ ഉദ്യോഗസ്ഥർ, എയർലൈൻ പ്രതിനിധികൾ, സുരക്ഷാ ഏജൻസികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കാളികളാകും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments