Breaking News

*പോക്സോ കേസിലെ പ്രതിയെ കിട്ടിയില്ല.സഹോദരനെ കാറിൽ കൊണ്ട് പോയി മർദ്ധിച്ചു,ബേക്കൽ എസ്ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ*

കാസര്‍കോട് : പോക്‌സോ കേസ് പ്രതിയുടെ സഹോദരനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാസർകോട് ബേക്കൽ പോലീസ് പ്രിൻസിപ്പൽ എസ്ഐ കെ.പി. ശരത്ത്, ശൂരനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആർ. ശ്രീകുമാർ, ശാസ്താംകോട്ട സ്റ്റേഷനിലെ സിപിഒ വിപിൻ കുമാർ എന്നിവർക്കെതിരെയാണ് ആഭ്യന്തര വകുപ്പിൻ്റെ നിർണായക നടപടി.
 . കഴിഞ്ഞ മെയ് 29 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പോക്‌സോ കേസില്‍ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചാണ് ശാസ്താംകോട്ട സ്റ്റേഷനിലെ പൊലീസുകാര്‍ അടൂരിലെത്തിയത്. അനിയനെ കണ്ടെത്താനെന്ന പേരില്‍ ചേട്ടനെ സ്വകാര്യകാറില്‍ കയറ്റികൊണ്ടുപോയി. പലസ്ഥലങ്ങളിലായുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയം ഉള്‍പ്പെടെ ഇടിച്ചുതകര്‍ത്തെന്നായിരുന്നു പരാതി.

ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെപി ശരത്ത്, ശൂരനാട് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആര്‍ ശ്രീകുമാര്‍, ശാസ്താംകോട്ട സ്റ്റേഷനിലെ സിപിഒ വിപിന്‍ കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്,
  പൊലീസുകാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് പത്തനംതിട്ട എസ്പി ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാനത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്റ് ചെയ്യപ്പെട്ട എസ്‌ഐയ്ക്ക് പകരമായി ചിറ്റാരിക്കാല്‍ സ്റ്റേഷനിലെ ശരത്തിനെ ബേക്കലില്‍ നിയമിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments