Breaking News

*ജിവിഎച്ച്എസ്എസ് മൊഗ്രാൽ വിജയോത്സവം സംഘടിപ്പിച്ചു.*

മൊഗ്രാൽ : എൽ എസ്എസ്-യു എസ്എസ് എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദന ചടങ്ങൊരുക്കി മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ. സ്കൂളിൽ നടന്ന വിജോത്സവ പരിപാടി എസ്എംസി ചെയർമാൻ റിയാസ് കരീമിന്റെ അധ്യക്ഷതയിൽ മുൻ ഹെഡ്മാസ്റ്റർ സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ബിനി ബിഎസ് സ്വാഗതം പറഞ്ഞു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വിനോദ്,മുൻ പി ടിഎ പ്രസിഡണ്ട് അഷറഫ് പെർവാഡ്,പിടിഎ വൈസ് പ്രസിഡന്റ് എച്ച് എം കരീം, മദർ പിടിഎ പ്രസിഡണ്ട് സുമയ്യ എന്നിവർ ആശംസകൾ നേർന്നു  സംസാരിച്ചു.ഗ്രീൻ സ്റ്റാർ മൊഗ്രാലിന്റെ പ്രത്യേക ഉപഹാരം ചടങ്ങിൽ വച്ച് കുട്ടികൾക്ക് കൈമാറി.ക്ലബ്‌ പ്രതിനിധികളായി മഖ്ദൂം,നൗഷാദ്, ജാബിർ എന്നിവർ സംബന്ധിച്ചു. 

 അധ്യാപകരായ മുഹമ്മദ്, സൈനബ,ബിജു, നസീമ,റഷീദ, റഹിയാന, ഫർസാന എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി.

ഫോട്ടോ:വിജയികളായ കുട്ടികൾക്കൊപ്പം അധ്യാപകരും, പിടിഎ-എസ് എം സി ഭാരവാഹികളും

ഫോട്ടോ:വിജയോ ത്സവം മുൻ ഹെഡ് മാസ്റ്റർ സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments