Breaking News

* സ്വന്തമായി ഡ്രൈവിങ്* *ലൈസൻസും ആർസിയും പ്രിന്റ് എടുക്കാം;**ദുബൈ മോഡൽ കിയോസ്കുകളുമായി എംവിഡി*

സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിന്റ് ചെയ്തെടുക്കാൻ സംവിധാനം വരുന്നു. ദുബൈ മോഡൽ കിയോസ്കുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഈ മാസം തന്നെ ആദ്യ കിയോസ്ക് സ്ഥാപിക്കാനാണ് തീരുമാനം.

ദുബൈയിലെ മെട്രോ സ്റ്റേഷനിലും ഫുഡ്ബോൾ സ്റ്റേഡിയങ്ങളിലുമൊക്കെ പോയാൽ ആർടിഎ സ്മാർട്ട് കിയോസ്കുകൾ കാണാം. വെറും ഒരു മിനിറ്റിനുള്ളിൽ നമുക്ക് പുത്തൻ ഡ്രൈവിങ് ലൈസൻസ് കാർഡ് ഈ മെഷീനുകളിൽ നിന്ന് പ്രിൻ്റ് ചെയ്ത് എടുക്കാം. ഇതേ ഹൈ ടെക് രീതിയിലേക്ക് ചുവട് വയ്ക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പും. നിലവിൽ പരിവാഹൻ സൈറ്റിലെല്ലാം ഉള്ളത് ഡൗൺലോഡ് യുവർ ‌ലൈവിങ് ലൈസൻസ് അല്ലെങ്കിൽ ആർസി എന്നാണ്.

കിയോസ്കുകൾ സ്ഥാപിക്കുന്നതോടെ പ്രിന്റ് യുവർ ഓൺഡ്രൈവിങ് ലൈസൻസ് ഓർ ആർസി എന്നതിലേക്ക് മാറും. കാലതാമസമെടുക്കാതെ ലൈസൻസ് കാർഡ് ലഭിക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും. ലൈസൻസ് പുതുക്കുന്നതിനും കിയോസ്‌കുകളിൽ സംവിധാനമുണ്ട്. പൈലറ്റ് അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണറേറ്റിലാണ് കിയോസ്് ആദ്യം സ്ഥാപിക്കുക.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments