Breaking News

*കുട്ടികളിൽ കലാവാസനയും സാഹിത്യ അഭിരുചിയും വളർത്തുന്നതിൽ കലോത്സവങ്ങൾക്ക് വലിയ പങ്കുണ്ട്. അഷ്‌റഫ്‌ കർള*

​കുമ്പള : പഠനത്തിൽ മികവു പുലർത്തുന്നതോടൊപ്പം കുട്ടികളിൽ കലാ-സാഹിത്യ അഭിരുചിയും ചിത്രരചനാ നൈപുണ്യവും വളർത്തിയെടുക്കുന്നതിൽ സ്കൂൾ കലോത്സവങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു.

 കുമ്പള ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം (2026) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​മത്സരങ്ങളിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും സമ്മാനം നേടുന്നതും പ്രധാനമാണ്. എന്നാൽ അതിനേക്കാൾ പ്രധാനം ആത്മവിശ്വാസത്തോടെ വേദിയിലെത്തുക, സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുക, ഒപ്പം മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുക എന്നതുമാണ്.
 ഇതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ അത്യന്താപേക്ഷിതമാണ്.

 വളർന്നുവരുന്ന പ്രതിഭാധനരായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം കലാമേളകൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പി.ടി.എ. പ്രസിഡന്റ് മൊയ്‌ദീൻ അസീസ് കെ.എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, പ്രിൻസിപ്പൽ സിന്ധു, കെ.എം. അബ്ബാസ് ആരിക്കാടി, രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രധാന അധ്യാപിക ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു.

​കെ.വി. യൂസഫ് അലി കുമ്പള, വിനിഷ ഷാജി, രത്നാകരൻ, സാഹിറ ലത്തീഫ്, മുഹമ്മദ് കുഞ്ഞി കുമ്പോൽ, കെ.ബി. യൂസഫ് കുമ്പള, മുന്ന, മഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രവി മാസ്റ്റർ നന്ദി രേഖപ്പെടുത്തി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments