*കെ. വി. ഉസ്താദിന്റെജീവിതം :*അറിവടയാളങ്ങൾ* *പുസ്തക പ്രകാശനം നിർവഹിച്ചു*
ചെമ്മനാട് : പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനും പ്രഭാഷകനും അധ്യാപകനുമായ ഉസ്താദ്
കെ. വി. അബൂബക്കർ ഉമരിയുടെ ജീവിതം പറയുന്ന ‘അറിവടയാളങ്ങൾ’ എന്ന ആത്മകഥ പരവനടുക്കം ആലിയ അറബിക്ക് കോളേജ് കാമ്പസിൽ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ കൂടിയാലോചന സമിതി അംഗം ഡോ: അബ്‌ദുസ്സലാം അഹ്‌മദ് വാണിയമ്പലം കാസർകോട്
എം എൽ എ
കല്ലട്ര മാഹിൻ ഹാജി ക്ക് കൈമാറി പ്രകാശനം ചെയ്തു.
കെ വി അബൂബക്കർ ഉമരിക്ക് ചെമ്മനാട് ജമാഅത്ത് കമ്മറ്റിയുടെ ഉപഹാരം മുൻ മന്ത്രിയും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്
സി ടി അഹമ്മദലി സമ്മാനിച്ചു. ഗ്രന്ഥകാരൻ സദ്‌റുദ്ദീൻ വാഴക്കാടിനുള്ള
അൽ ആലിയ അലുംമിനിയുടെ ഉപഹാരം ഐ ഇ സി ഐ ചെയർമാൻ
എം.കെ മുഹമ്മദലിയും
കെ വി കുടുംബത്തിൻ്റെ ഉപഹാരം കെ വി മുജീബുല്ലാഹ് കൈമാറി. പണ്ഡിതനും പ്രഭാഷകനും ആലിയ അറബി കോളേജ് പൂർവ്വ വിദ്യാർഥിയുമായ ടി . ഇ . മുഹമ്മദ് റാഫി പുസ്തക പരിചയം നടത്തി. ആലിയ മാനേജിംഗ് കമ്മറ്റി വർക്കിംഗ് പ്രസിഡൻ്റ് സി എച്ച് അബ്ദു റഹീം അധ്യക്ഷത വഹിച്ചു . പ്രകാശന സമ്മേളനം മാനേജിംഗ് കമ്മറ്റി പ്രസിഡൻ്റ് ഡോ ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രി ഈ ചന്ദ്രശേഖരൻ പെരുമ്പള, രാധാകൃഷ്ണൻ പെരുമ്പള, എഞ്ചി. സി.എച്ച് മുഹമ്മദ്, വി പി ബഷീർ കൊടുവള്ളി, കെ എം അബുൽ ഗൈസ് നദ്‌വി, അത്വീഖുറഹ്മാൻ ഫൈസി, അബ്‌ദുസ്സലാം അൽബാഖവി, ആഇശ അബൂബക്കർ, പി.എസ്. അബ്ദുല്ല കുഞ്ഞി, യു. അബ്ദുസ്സലാം, ടി.കെ മുഹമ്മദ് അലി, ബദ്റുൽ മുനീർ, എം എച്ച് സീതി, ഷഫീഖ് നസ്റുല്ലാഹ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് ഇഖ്‌ബാൽ, അബ്ദുറഹ്‌മാൻ വളാഞ്ചേരി, റഫീഖുർറഹ്‌മാൻ മൂഴിക്കൽ, ബി എച്ച് അബ്ദുൽ ഖാദർ,പി കെ അബ്ദുല്ല എന്നിവർ സംസാരിച്ചു.
കേവലം വ്യക്തിനിഷ്ഠ ആത്മകഥ എന്നതിനപ്പുറം, പൊതുവിൽ കാസർകോടിന്റെയും സവിശേഷമായി ചെമ്മനാട് ഗ്രാമത്തിൻ്റെയും സാമൂഹിക-സാംസ്കാരിക നവോത്ഥാന ചരിത്രം അനാവരണം ചെയ്യുന്നു എന്നതാണ് ഈ പദ്യം ഗ്രന്ഥത്തിൻ്റെ പ്രത്യേകത.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments