Breaking News

*ഹനീഫ് തളങ്കരയുടെ മരണത്തിന് 40 ദിവസം: എം.ജി റോഡ് വികസനം ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങലറോഡ് വികസനത്തിന് ആദ്യം സമ്മതിച്ചവർ പിന്നീട് പിന്മാറിയതിൽ പ്രതിഷേധം; ഒക്ടോബർ ആദ്യവാരം സൂചനാ സമരം*

കാസർകോട് : എം.ജി റോഡിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ഹനീഫ് തളങ്കര മരണപ്പെട്ടിട്ട് 40 ദിവസം പിന്നിട്ടിട്ടും റോഡിന്റെ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള നടപടികൾ മുന്നോട്ട് പോകാത്തതിൽ പ്രതിഷേധിച്ച് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജില്ലാ ജനകീയ വികസന സമിതിയും ‘റോഡ് ടിക്കരോ’ വാട്‌സ്ആപ്പ് കൂട്ടായ്മയും.

“ഹനീഫ് തളങ്കരയുടെ രക്തസാക്ഷിത്വത്തിന് പരിഹാരം റോഡ് വികസനം” എന്ന മുദ്രാവാക്യമുയർത്തിയാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കാസർകോട് എം.ജി റോഡിൽ മനുഷ്യച്ചങ്ങല ഉൾപ്പെടെയുള്ള സൂചനാ സമരങ്ങൾ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ ആദ്യവാരം സമരത്തിന് തുടക്കം കുറിക്കും.

എം.ജി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മണ്ഡലം എം.എൽ.എയും നഗരസഭാ ഭരണാധികാരികളും മുന്നോട്ടുവെച്ച റോഡ് വികസന നിർദേശങ്ങളോട് ആദ്യഘട്ടത്തിൽ പിന്തുണ അറിയിക്കുകയും റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലത്തിൽ നിന്ന് 5 മീറ്റർ വരെ സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിക്കുകയും ചെയ്ത ചില കെട്ടിട ഉടമകളും ബിൽഡർമാരും പിന്നീട് നിലപാട് മാറ്റിയതായാണ് സമരസമിതിയുടെ ആരോപണം.

മറ്റൊരു സ്വർണവ്യാപാര സ്ഥാപന ഉടമയുടെ ഇടപെടലും തെറ്റിദ്ധരിപ്പിക്കലുമാണ് നേരത്തെ സമ്മതിച്ചിരുന്ന ചിലർ പോലും പിന്നീട് പിന്മാറാൻ കാരണമായതെന്ന് സമരസംഘാടകർ ആരോപിച്ചു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ നിലപാട് വ്യക്തമാക്കണമെന്നും റോഡ് വികസനത്തിന് തടസ്സമാകുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരു കുടുംബനാഥന്റെ ജീവൻ നഷ്ടപ്പെട്ട ദുരന്തം വെറും ഓർമ്മയായി മാറാതെ, കാസർകോട് നഗരത്തിലെ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള അവസരമായി മാറണമെന്നാണ് ജനകീയ കൂട്ടായ്മകളുടെ ആവശ്യം. വ്യക്തികളെയോ സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ടുള്ള സമരമല്ലെന്നും പൊതുജനങ്ങളുടെ സുരക്ഷയും നഗരത്തിന്റെ ഭാവി വികസനവുമാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

സൈഫുദ്ദീൻ കെ. മാക്കോട്, ഹമീദ് ചാത്തങ്കൈ, ബഷീർ തളങ്കര, അബ്ദുല്ല അക്കര, താജുദ്ദീൻ പടിഞ്ഞാർ, ഹമീദ് കിഴൂർഎന്നിവർ അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments