Breaking News

*വെള്ള അരിവാൾ കൊക്കൻ കൂട്ടത്തോടെ എത്തിയത് പ്രകൃതി സ്നേഹികൾക്ക് മനോഹര കാഴ്ചയായി. *

തിരുന്നാവായ : വിവിധയിനം നീർപക്ഷികളുടെയും  ദേശാടനപക്ഷികളുടെയും സന്ദർശന കേന്ദ്രമായ പല്ലാർപാടത്ത് 
വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) കൂട്ടത്തോടെ  എത്തിയത് പ്രകൃതി സ്നേഹികൾക്ക്  മനോഹര കാഴ്ചയായി. നെൽകൃഷിക്കായി നിലം
ഉഴുത് തുടങ്ങിയപ്പോൾ
ഇവയുടെ ഭക്ഷണം വേണ്ടപോലെ ഇവിടെ ലഭിക്കുന്നതിനാൽ ഇത് തേടിയാണ് ഇവർ ഇവിടെ എത്തുന്നത്.
  നീളമുള്ളതും വളഞ്ഞതുമായ കറുത്ത ചുണ്ടുകളുള്ള ഇവയുടെ ചിറകിന് വെളുത്ത നിറമാണ്.
മുട്ടയിടാറാവുമ്പോൾ ഇതിന് ചില മാറ്റം വരാറുണ്ട് .
 കൂട്ടമായിട്ടാണ് ഇവ ഇരതേടുന്നതും സഞ്ചരിക്കുന്നതും കൂട് കൂട്ടുന്നതും. 
 കേരളത്തിൽ തീരെ  കാണാതിരുന്ന ഇവർ 2000 ത്തിന് ശേഷമാണ്
കണ്ടുവരുന്നതെന്നും 2012 ഓട് കൂടി ഇവയുടെ  എണ്ണം ഗണ്യമായി വർദ്ധിക്കാൻ തുടങ്ങിയതായി
തണ്ണീർത്തട പക്ഷി ഗവേഷകയും  മഞ്ചേരി എൻ.എസ്.എസ് കോളജിലെ ജന്തുശാസ്ത്ര അധ്യാപികയുമായ
 ഡോ.ബിനു ചുള്ളക്കാട്ടിൽ അഭിപ്രായപ്പെടുന്നു.
അടുത്ത കാലം വരെ ഇത് റെഡ് ഡാറ്റാ ലിസ്റ്റിൽ പെട്ടതായിരുന്നു.
കേരളത്തിൽ മുന്ന് സ്ഥലങ്ങളിൽ മാത്രം കൂടുവെച്ചിരുന്ന  ഇവയുടെ കൂടുകൾ
മലപ്പുറം ജില്ലയിൽ ആദ്യമായി ഇവയുടെ കൂടുകൾ 2022 ലാണ് തിരുന്നാവായയിൽ റിപ്പോർട്ട് ചെയ്തത്.
 ഡോ.ബിനു ചുള്ളക്കാട്ടിലാണ്
ഇവയുടെ കൂട് തിരുന്നാവായയിൽ ആദ്യമായി കണ്ടെത്തിയത്.
2024 ഇവിടെ കൂട് 50 ലധികമായി വർദ്ധിച്ചു.
കഴിഞ്ഞവർഷം ഇവയുടെ ആവാസ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിച്ചതിനാൽ ഈ വർഷം മുതൽ ഇവയുടെ കൂടുകൾ തീരെ കാണാൻ കഴിഞ്ഞില്ലെന്ന് പ്രാദേശിക പക്ഷി നിരീക്ഷകനും അധ്യാപകനുമായ  സൽമാൻ കരിമ്പനക്കൽ അഭിപ്രായപ്പെട്ടു.
 തിരുന്നാവായയും പരിസരവും നിരവധി  താമരക്കായലുകൾ  ഉള്ളതിനാൽ വർഷം മുഴുവൻ വെള്ളക്കെട്ടാണ് . ഇതിനാൽ ഇവിടെ ജലജീവികൾ ധാരാളം കാണുന്നു. ഇത് ഇവർക്ക് ഇവിടേക്ക് ആകർഷിക്കാൻ കാരണമായി. ഇവ കൂടാതെ ചെമ്പൻ അരിവാൾ കൊക്കുകൾ, ചേരാ കൊക്കുകൾ, വർണ്ണ കൊക്കുകൾ ,താമരക്കോഴികൾ, പെരുമുണ്ടി, ചിന്ന മുണ്ടി, ചെറു മുണ്ടി, കാലി മുണ്ടി,നീർകാക്കകൾ, നീലക്കോഴി, ചാരമുണ്ടി, കന്യാസ്ത്രി കൊക്ക്, പാതിരാ കൊക്ക്, കുള കൊക്ക്, ചേരാക്കോഴി, നീർ കാടകൾ  തുടങ്ങിയ നിർപക്ഷികൾ 
പല്ലാർ പാടത്ത് പല സമയങ്ങളിലായി കണ്ടു വരുന്നതായി സൽമാൻ കരിമ്പനക്കൽ പറയുന്നു.
ഇതിൽ ചേരാ കൊക്കൻ്റെ
കേരളത്തിലെ ഏറ്റവും കൂടുതൽ കൊറ്റില്ലങ്ങൾ കാണുന്നത് ഇവിടെയാണ്.
ഇവയുടെ കൂടുതൽ ഓരോ വർഷവും വർദ്ധിച്ചുവരുന്നതായി 
ഇവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ശ്രീനിലാ മഹേഷ് അഭിപ്രായപ്പെട്ടു.
തിരുന്നാവായയിലെ പക്ഷി സമ്പത്ത് സംരക്ഷിക്കുന്നതിനായി ഇവിടത്തെ പരിസ്ഥിതി സംഘടനയായ റീ എക്കൗ യുടെ  ഇടപെടൽ സജീവമാണ്.


ചിത്രം : സൗത്ത് പല്ലാർ പാടത്ത് തീറ്റ തേടി എത്തിയ
വെള്ള അരിവാൾ കൊക്കുകൾ


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments