Breaking News

*ആദമിന്റെ സ്വപ്നം പൂവണിയുന്നു.ഉമ്മൻ ചാണ്ടി സ്നേഹവീടിനു തറക്കല്ലിട്ടു.*

സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന പൈക്ക ബാലടുക്കയിലെ ആദമിന് കേറി പ്പാർക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ കൈകോർക്കുന്നു.

ഓട്ടീസം ബാധിച്ച തന്റെ മകളുമായി മാറി മാറി വാടക വീടുകളിൽ താമസിച്ചു വന്നിരുന്ന ഹോട്ടൽ ജീവനക്കാരനായ ആദമിന്റെ കുടുംബത്തിന്റെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയ പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകർ ഡി സി സി ജന. സെക്രട്ടറി സി വി ജെയിംസിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി ഉണ്ടാക്കി, പ്രവർത്തിച്ചു വരുന്നു.
ഉമ്മൻ ചാണ്ടി 'സ്‌നേഹവീട് 'എന്ന പേരിൽ പണിയുന്ന വീടിനു രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തറക്കല്ല് ഇട്ടു.

ഡി സി സി ജന സെക്രട്ടറി സി വി ജെയിംസ്, ചെങ്കളാ പഞ്ചായത്ത്‌ പ്രസിഡന്റ് വസന്തൻ അജക്കോട്, സ്ഥിരം സമിതി അധ്യക്ഷ ഇ ശാന്തകുമാരി, മെമ്പർ ഇബ്രാഹിം കൊയർകൊച്ചി, സലീം എടനീർ,  സുരേഷ് കുമാർ പാടി, ഖാൻ പൈക്ക, എം പുരുഷോത്തമൻ നായർ, ഷാഫി ചൂരിപ്പള്ളം, ബി രാധാകൃഷ്ണ നായക്ക്,
 ഉമേഷ്‌ എടനീർ, പി വി മല്ലിക,
കെ കുഞ്ഞികൃഷ്ണൻ നായർ, സംബന്ധിച്ചു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments