*സമയക്രമം പാലിക്കുന്നില്ല,ഒപ്പം നിയമ ലംഘനവും: കെഎസ്ആർടിസി ബസുകൾ ദേശീയപാതയിൽ ഒരുമിച്ചോടുന്നു, സർവ്വീസ് റോഡിനെ ഒഴിവാക്കുന്നതായും പരാതി.*
കാസർഗോഡ് : ദേശീയപാതയിലൂടെ ഓടുന്ന കെഎസ്ആർടിസി ബസ്സുകൾ സമയക്രമം പാലിക്കുന്നില്ലെന്ന പരാതി നിലനിൽക്കെ ഈ റൂട്ടിൽ ഒരുമിച്ചു വരുന്ന കെഎസ്ആർടിസി ബസ്സുകൾ ഓടുന്നത് നിയമം ലംഘിച്ചാണെന്നും ആക്ഷേപം.ബസ്സുകൾ ഒന്നിച്ചായാൽ സർവീസ് റോഡിലൂടെ ഓടേണ്ട ബസ്സുകൾ യാത്രക്കാരെ എടുക്കാതെ ദേശീയപാതയിലൂടെ ഓടും,ഇത് ദിവസേനയുള്ള നേർക്കാഴ്ചയാണെന്ന് യാത്രക്കാർ പറയുന്നു.
കാസർഗോഡ് -മംഗലാപുരം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകൾ കേരളാതി ർത്തിയായ തലപ്പാടിയിലെത്തി യാൽ യാത്രക്കാർ ഇറങ്ങേണ്ട സ്ഥലങ്ങൾ കണ്ടക്ടർ ചോദിച്ചറിയും.ഈ വിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്യും.യാത്രക്കാർ ഇറങ്ങാനില്ലാത്ത സ്റ്റോപ്പുകളെ ഒഴിവാക്കി പിന്നീട് ബസ്സുകൾ ദേശീയപാതയിലൂടെ കുതിക്കും.സർവ്വീസ് റോഡിൽ കെഎസ്ആർടിസി ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെയൊന്നും ഇവർക്ക് വേണ്ട.വരുമാന നഷ്ടം ഒന്നും ജീവനക്കാർക്ക് ബാധകമല്ലല്ലോ..ഇത് മൂലം യാത്രക്കാർ കുറെ സമയം സർവ്വീസ് റോഡിൽ ബസ് കാത്തു നിൽക്കേണ്ടിവരുന്നു. കെഎസ്ആർടിസി 2,3 ബസ്സുകൾ ഒന്നിച്ച് ഓടുന്നത് കാരണവും,സർവീസ് റോഡിനെ ഒഴിവാക്കുന്നതുമൂലവും മണിക്കൂറുകളോളമാണ് യാത്രക്കാർ ബസ്സിനായി സർവീസ് റോഡിൽ കാത്തിരിക്കേണ്ടി വരുന്നത്.
അതിനിടെ പ്രിയദർശിനി "സൗജന്യ യാത്ര'' ബസ് ജീവനക്കാരുടെ "ഔദാര്യം'' പോലെ കാണുന്നതായും ബസ്റ്റോപ്പുകളിൽ കൂടുതൽ സ്ത്രീകളെ കണ്ടാൽ ബസ് നിർത്താതെ പോകുന്നതായും സ്ത്രീയാത്രക്കാർക്ക് പരാതിയുണ്ട്.
കെഎസ്ആർടിസി ബസുകൾ തലപ്പാടി മുതൽ കാസർഗോഡ് വരെ സമയം ക്രമം പാലിച്ച് ഓടാനും, സർവീസ് റോഡിലൂടെ തന്നെ സർവീസ് നടത്താനും, സ്റ്റോപ്പുകളിൽ ബസ് നിർത്താനും മോട്ടോർ വാഹന വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഫോട്ടോ:ഒരുമിച്ച് വരുന്ന കെഎസ്ആർടിസി ബസുകളിലൊന്ന് സർവീസ് റോഡിലെയും, മറ്റൊന്ന് ദേശീയപാതയിലെയും ഓടുന്ന ചിത്രം.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments